
ഷാർജ: യുഎഇയിലെ ഷാർജ എക്സ്പോ സെന്ററിൽ എത്തുന്ന കാഴ്ചക്കാരിൽ കൗതുമുണർത്തി `ഗോഡ്സില്ല'. എക്സ്പോ സെന്ററിൽ നടക്കുന്ന 55ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയിലാണ് സ്വർണം പൂശിയ ഗോഡ്സില്ല കാർ പ്രധാന ആകർഷണമായി മാറുന്നത്. 2014 മോഡലായ നിസാൻ ജിടി-ആർ കാറാണ് ഇത്. ഇതിന്റെ വില ഏകദേശം 10 ലക്ഷം ഡോളർ വരും. ജാപ്പനീസ് കലാകാരനായ തകാഹിക്കോ ഇസാവയും കുഹൽ റേസിങ് കമ്പനിയുമാണ് കാർ നിർമിച്ചിരിക്കുന്നത്. കാറിന്റെ ബോഡി മുഴുവനും സ്വർണം പൂശിയിരിക്കുകയാണ്. 2000 മണിക്കൂറുകൾ നീണ്ട് പരിശ്രമത്തിനൊടുവിലാണ് കാറിന്റെ വർക്കുകൾ പൂർത്തിയാക്കിയത്.
പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകളടക്കം 500ലധികം പ്രദർശകരാണ് എക്സ്പോ സെന്ററിൽ നടക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കുന്നത്. അപൂർവ സ്വർണ്ണാഭരണങ്ങൾ, ആഡംബര വാച്ചുകൾ, സിഗ്നേച്ചർ ഡയമണ്ട് ശേഖരങ്ങൾ എന്നിവയുടെ പ്രദർശനമാണിത്. ഇത് ജൂൺ ഒന്ന് വരെ തുടരും. യുഎഇ, ഇന്ത്യ, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, സിംഗപ്പൂർ, ചൈന, ജപ്പാൻ, തുർക്കി, സൗദി അറേബ്യ, ബഹ്‌റൈൻ, ലബനാൻ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെയും ഡിസൈനർമാരുടെയും പങ്കാളിത്തവും ഈ പ്രദർശനത്തിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ