യുഎഇയിൽ മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണം, നിയമം ലംഘിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ

Published : May 30, 2025, 11:40 AM ISTUpdated : May 30, 2025, 11:43 AM IST
യുഎഇയിൽ മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണം, നിയമം ലംഘിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ

Synopsis

40 വർഷത്തിനിടെ പുറപ്പെടുവിക്കുന്ന ആദ്യ മാധ്യമ നിയന്ത്രണമാണിത്

ദുബൈ: യുഎഇയിലെ മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മീഡിയ കൗൺസിൽ. വ്യാജ വാർത്തകൾ, തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ എന്നിവ തടയുന്നതിനും ഉള്ളടക്കങ്ങളുടെ നിലവാരം ഉയർത്തുന്നതിനുമാണ് പുതിയ ചട്ടങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. 40 വർഷത്തിനിടെ പുറപ്പെടുവിക്കുന്ന ആദ്യ മാധ്യമ നിയന്ത്രണമാണിത്. ഇത് സ്ഥാപനങ്ങളും വ്യക്തികളും നടത്തിവരുന്ന എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായിരിക്കും. നിർദ്ദിഷ്ട നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും കീഴിൽ ഇനിമുതൽ വ്യക്തികൾക്ക് മാധ്യമ സ്ഥാപനങ്ങൾ ആരംഭിക്കാനാകും എന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. കൂടാതെ രാജ്യത്ത് പ്രചരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മാധ്യമ ഉള്ളടക്കത്തിന് 20 പുതിയ മാനദണ്ഡങ്ങളും പുതിയ നിയമത്തിൽ നിർദേശിക്കുന്നുണ്ട്. 

തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം തടയുക, ഉള്ളടക്കവും പരസ്യവും തമ്മിലുള്ള ആശയക്കുഴപ്പം തടയുക, പരസ്യ സന്ദേശങ്ങൾ വ്യക്തമായിരിക്കുക, ആരോഗ്യ പരസ്യങ്ങൾ പോലുള്ള മേഖലകളിൽ അനധികൃത ഉള്ളടക്കം ഒഴിവാക്കുക എന്നിവയാണ് നിയന്ത്രണങ്ങൾ. നിയമ ലംഘനം നടത്തുന്നവർക്ക് 10ലക്ഷം ദിർഹം വരെയായിരിക്കും പിഴ ലഭിക്കുന്നത്. ലംഘനം ആവർത്തിക്കപ്പെട്ടാൽ പിഴ 20 ലക്ഷം ദിർഹം വരെയുമാകാം. കൂടാതെ സ്ഥാപനത്തിന്റെ ലൈസൻസും മറ്റ് അം​ഗാകാരങ്ങളും റദ്ദാക്കുകയും ചെയ്യും. 

പ്രാദോശിക തലത്തിലെ ഉള്ളടക്കങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഒരു സംവിധാനവും മീഡിയ കൗൺസിൽ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ മാധ്യമ മേഖലയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് ഒരു ആധുനിക നിയമനിർമാണ, നിക്ഷേപ മാധ്യമ അന്തരീക്ഷം വികസിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്