യുഫെസ്റ്റ് 2018; സൗത്ത് സോണ്‍ മത്സരങ്ങള്‍ ഇന്നും നാളെയും അബുദാബിയില്‍

By Web TeamFirst Published Nov 16, 2018, 1:07 AM IST
Highlights

അബുദാബി മുസഫയിലെ  എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്‍റര്‍ നാഷണല്‍ അക്കാദമിയില്‍ രാവിലെ എട്ട് മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാവും. അബുദാബി അല്‍ ഐന്‍ എമിറേറ്റുകളിലെ 13 സ്കൂളുകളില്‍ നിന്നായി 1518 പ്രതിഭകള്‍ വിവിധയിനങ്ങളില്‍ മാറ്റുരക്കും.

അബുദാബി: യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള യുഫെസ്റ്റ് 2018ന്‍റെ സൗത്ത് സോണ്‍ മത്സരങ്ങള്‍ നാളെയും മറ്റന്നാളുമായി അബുദാബിയില്‍  നടക്കും. എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്‍റര്‍ നാഷണല്‍ അക്കാദമിയില്‍ നടക്കുന്ന കലോത്സവത്തില്‍ 13 വിദ്യാലയങ്ങളില്‍ നിന്നായി 1518 വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മാറ്റുരക്കും.

അബുദാബി മുസഫയിലെ  എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്‍റര്‍ നാഷണല്‍ അക്കാദമിയില്‍ രാവിലെ എട്ട് മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാവും. അബുദാബി അല്‍ ഐന്‍ എമിറേറ്റുകളിലെ 13 സ്കൂളുകളില്‍ നിന്നായി 1518 പ്രതിഭകള്‍ വിവിധയിനങ്ങളില്‍ മാറ്റുരക്കും. 22 ഇനങ്ങളിലായാണ് മത്സരം. ഇതില്‍ 10 ഗ്രൂപ്പ് മത്സരങ്ങളും 12 വ്യക്തിഗതമവുമാണ്. പോയവാരം റാസല്‍ഖൈമയില്‍  നടന്ന നോര്‍ത്ത് സോണ്‍  കലോത്സവം മത്സരങ്ങളുടെ നിലവാരം കൊണ്ടും തിങ്ങിനിറഞ്ഞ സദസ്സിന്‍റെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായിരുന്നു. 

മേഖലാ തല മത്സരങ്ങള്‍ക്കുശേഷം  ഡിസംബര്‍ ഒന്നിന് ദുബായ്  എത്തിസലാത്ത് അക്കാദമിയില്‍വച്ച് മെഗാ ഫൈനല്‍ നടക്കും. ഇവിടെ നിന്നായിരിക്കും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രതിഭകളെ തെരഞ്ഞെടുക്കുക. നാലുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന സ്കൂളിന് സ്വര്‍ണകപ്പും ലഭിക്കും.

click me!