യുഫെസ്റ്റ് കിരീടം ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന്

By Web TeamFirst Published Dec 3, 2018, 10:11 AM IST
Highlights

പങ്കാളിത്തം കൊണ്ടും മത്സരവീര്യം കൊണ്ടും ശ്രദ്ധേയമായ ഗ്രാന്റ് ഫിനാലെയില്‍ 185 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ കിരീടത്തില്‍ മുത്തമിട്ടത്. 142 പോയിന്റുകളുമായി റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂള്‍ രണ്ടാം സ്ഥാനത്തെത്തി. 

ഷാര്‍ജ: യുഎഇയിലെ ഇന്ത്യന്‍വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച യുഫെസ്റ്റ് കിരീടം ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ജേതാക്കളായ റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളിനെ പരാജയപ്പെടുത്തിയാണ് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ നേട്ടം സ്വന്തമാക്കിയത്.

പങ്കാളിത്തം കൊണ്ടും മത്സരവീര്യം കൊണ്ടും ശ്രദ്ധേയമായ ഗ്രാന്റ് ഫിനാലെയില്‍ 185 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ കിരീടത്തില്‍ മുത്തമിട്ടത്. 142 പോയിന്റുകളുമായി റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂള്‍ രണ്ടാം സ്ഥാനത്തെത്തി. ഷാര്‍ജ അമിറ്റി പ്രൈവറ്റ് സ്കൂളില്‍ അഞ്ച് വേദികളിലായി നടന്ന ഫൈനല്‍ പോരാട്ടങ്ങളില്‍  26 വിദ്യാലയങ്ങളില്‍ നിന്നായി 1300 പ്രതിഭകള്‍ മാറ്റുരച്ചു. 

സീനിയര്‍ വിഭാഗത്തില്‍ ദുബായിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ഐശ്വര്യ കലാതിലകമായപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്കൂളിലെ കൃതികയും അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍ അല്‍ വര്‍ഖ ഗേള്‍സിലെ മറിയ സിറിയകും കലാതിലക പട്ടങ്ങള്‍ പങ്കുവെച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ ഇത് മൂന്നാം വര്‍ഷമാണ് യുഫെസ്റ്റ് സംഘടിപ്പിക്കുന്നത്.  ആസ്വാദക പങ്കാളിത്തം കൊണ്ട് കലോത്സവം ഇക്കുറിയും ശ്രദ്ധനേടി

click me!