ജോലിസ്ഥലത്തിന്​​ മുന്നിൽ നിൽക്കുമ്പോൾ കാറിടിച്ച് പ്രവാസി യുവാവിന്​ ദാരുണാന്ത്യം

Web Desk   | Asianet News
Published : Feb 01, 2020, 08:45 AM IST
ജോലിസ്ഥലത്തിന്​​ മുന്നിൽ നിൽക്കുമ്പോൾ കാറിടിച്ച് പ്രവാസി യുവാവിന്​ ദാരുണാന്ത്യം

Synopsis

ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന വീട്ടിന്​ മുന്നിൽ നിൽക്കുമ്പോൾ സൗദി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടുവന്നിടിച്ചായിരുന്നു അപകടം. തൽക്ഷണം മരിച്ചു.

റിയാദ്​: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വീടിന്​ മുന്നിൽ നിൽക്കു​േമ്പാൾ കാറിടിച്ച്​ മലയാളി ഹൗസ്​ ഡ്രൈവർക്ക്​ ദാരുണാന്ത്യം. ജിദ്ദ സനാബീൽ ഏരിയയിലായിരുന്നു സംഭവം. മലപ്പുറം വേങ്ങര ഊരകം സ്വദേശി ജംഷീർ കുന്നത്തൊടി (26) ആണ് മരിച്ചത്. ഇദ്ദേഹം ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന വീട്ടിന്​ മുന്നിൽ നിൽക്കുമ്പോൾ സൗദി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടുവന്നിടിച്ചായിരുന്നു അപകടം. തൽക്ഷണം മരിച്ചു. മഹ്ജർ കിങ്​ അബ്​ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. പിതാവ്: മുഹമ്മദ് ഹനീഫ, മാതാവ്: റസിയ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏഴ് മാസം പ്രായമുള്ള കുഞ്ഞ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം,കാറിന്റെ വേഗത കുറച്ചിട്ടും വെടിയുതിർത്ത് സൈനികൻ,ഇസ്രയേൽ സേനയുടെ വാദം പൊളിച്ച് വീഡിയോ
ഫോണിൽ ലഭിച്ചില്ല, താമസസ്ഥലത്തും എത്തിയില്ല; റിയാദിൽ മലയാളി യുവാവ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ