യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍

Published : Nov 30, 2020, 11:44 AM IST
യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍

Synopsis

റോഡരികില്‍ വലിയ പെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്വദേശി പെട്ടി തുറന്നു നോക്കിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മക്ക: യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ മക്കയില്‍ ഫോര്‍ത്ത് റിങ് റോഡിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

24കാരിയായ ഇന്തോനേഷ്യന്‍ യുവതിയുടെ മൃതദേഹമാണ് പെട്ടിക്കുള്ളില്‍ കണ്ടെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ഇവര്‍ ജോലിക്ക് എത്തിയില്ലെന്ന് സ്‌പോണ്‍സറും വെളിപ്പെടുത്തി. റോഡരികില്‍ വലിയ പെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്വദേശി പെട്ടി തുറന്നു നോക്കിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകുന്നേരം മക്ക പൊലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പരിശോധനയ്ക്ക് ശേഷം മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ, ഹൗസ് ഡ്രൈവർ വിസകളിൽ ഇനി തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധം
പ്രവാസികളെ വഴിയിൽ തടഞ്ഞുനിർത്തി തട്ടിപ്പ്, പൊലീസ് ചമഞ്ഞ് പഴ്സും പണവും കവർന്നയാൾ പിടിയിൽ