കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്‍തു

Published : Jan 30, 2021, 10:05 PM IST
കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്‍തു

Synopsis

കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയോട് സഭ്യതക്ക് നിരക്കാത്ത ആംഗ്യങ്ങള്‍ കാണിച്ച ശേഷം അതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രീകരിച്ചു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് യുവാവിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ യുവതിയോട് അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തു. ഇരുപത് വയസുകാരനായ സ്വദേശി യുവാവാണ് അല്‍ ഖസീമില്‍ പിടിയിലായതെന്ന് പൊലീസ് വക്താവ് ലെഫ്. കേണല്‍ ബദര്‍ അല്‍ സുഹൈബാനി അറിയിച്ചു.

കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയോട് സഭ്യതക്ക് നിരക്കാത്ത ആംഗ്യങ്ങള്‍ കാണിച്ച ശേഷം അതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രീകരിച്ചു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് യുവാവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. വീഡിയോ ശ്രദ്ധയില്‍പെട്ട സുരക്ഷാ വകുപ്പുകള്‍ അന്വേഷണം നടത്തുകയും ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനായി പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അവധിക്ക് നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിനിടെ മലയാളി സൗദിയിൽ നിര്യാതനായി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,000ത്തിലേറെ പ്രവാസികൾ പിടിയിൽ, കർശന പരിശോധന തുടരുന്നു, സഹായം നൽകിയതിന്11 പേർക്കെതിരെ കേസ്