സ്ത്രീ ശബ്‍ദത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല ഓഡിയോ; സൗദിയില്‍ യുവാവ് പിടിയില്‍

Published : Jun 27, 2020, 10:20 AM IST
സ്ത്രീ ശബ്‍ദത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല ഓഡിയോ; സൗദിയില്‍ യുവാവ് പിടിയില്‍

Synopsis

സ്ത്രീയുടെ പേരിലാണ് ഇയാള്‍ സ്നാപ് ചാറ്റ് അക്കൗണ്ടും സൃഷ്ടിച്ചിരുന്നത്. ജിസാനിലെ ചില പ്രദേശങ്ങളുടെ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഓഡിയോ ക്ലിപ്പ് റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. 

റിയാദ്: സ്ത്രീ ശബ്ദത്തില്‍ അശ്ലീല ഓഡിയോ ക്ലിപ്പുകള്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. സൗദി അറേബ്യയിലെ ജിസാനിലായിരുന്നു സുരക്ഷാ വകുപ്പുകളുടെ നടപടി. സ്‍നാപ്പ് ചാറ്റിലൂടെയാണ് ഓഡിയോ ക്ലിപ്പുകള്‍ ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്.

സ്ത്രീയുടെ പേരിലാണ് ഇയാള്‍ സ്നാപ് ചാറ്റ് അക്കൗണ്ടും സൃഷ്ടിച്ചിരുന്നത്. ജിസാനിലെ ചില പ്രദേശങ്ങളുടെ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഓഡിയോ ക്ലിപ്പ് റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ചിലര്‍ സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ അബുദാബിയില്‍ മരിച്ചവരില്‍ ഇന്ത്യാക്കാരനും | Iran - Israel Attack
സുരക്ഷ ശക്തമാക്കി കുവൈത്ത്; ചെക്ക്‌പോസ്റ്റുകളിൽ സന്ദർശനം നടത്തി ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി