
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരില്‍ കൂടുതലും യുവാക്കളെന്ന് ആരോഗ്യമന്ത്രാലയം വക്താവ്. വെള്ളിയാഴ്ച മുതല്‍ വീടുകള്‍ കയറി കൊവിഡ് പരിശോധന നടത്തുമെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ബാധിച്ചവരില്‍ ഒരു വയസ്സിന് താഴെയുള്ളവരും 100 വയസ്സിന് മുകളിലുള്ളവരുമുണ്ട്. എന്നാല്‍ രാജ്യത്തെ കൊവിഡ് ബാധിതരില്‍ പകുതിയും 20 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണെന്നും രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് വ്യക്തമാക്കി.
ഫീല്‍ഡ് ടെസ്റ്റുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. രോഗഭീഷണിയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടക്കുന്നത്. പ്രത്യേക സ്ഥലങ്ങളിലേക്ക് ആളുകളെ വിളിച്ചുവരുത്തിയും മറ്റുമാണ് പരിശോധനകള്‍ തുടരുന്നത്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമെ വിശ്വസിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ