
പമ്പ: ശബരിമലയില്‍ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തുന്നു. കുട്ടിക്കള്‍ക്കെതിരെ പൊലീസ് അതിക്രമം നടന്നെന്ന പരാതിയെ തുടര്‍ന്നാണ് സന്ദര്‍ശനം. നേരത്തെ, സന്നിധാനത്ത് കുട്ടികളെ ഉള്‍പ്പെടുത്തി സമരം ചെയ്ത സംഭവത്തില്‍ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് പുതിയ സംഭവം.
മുതിര്‍ന്നവര്‍ നടത്തുന്ന സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ നടപടിയെടുക്കാനായിരുന്നു ബാലാവകാശ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്.
ശാരീരികമായോ മനസികമായോ പ്രായസങ്ങള്‍ ഉണ്ടാക്കുന്ന സമരമുറയ്ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് ഭരണഘടനക്കും ബാലാവകാശ സംരക്ഷണ നിയമത്തിനും എതിരാണെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ പി. സുരേഷ് പറഞ്ഞിരുന്നു.