ശബരിമലയിലെ ഉണ്ണിഅപ്പ നിർമ്മാണം നിർത്തിവച്ചു

Published : Jan 03, 2017, 01:02 AM ISTUpdated : Oct 05, 2018, 12:01 AM IST
ശബരിമലയിലെ ഉണ്ണിഅപ്പ നിർമ്മാണം നിർത്തിവച്ചു

Synopsis

സന്നിധാനം: ശബരിമല സന്നിധാനത്തെ ഉണ്ണി അപ്പനിർമ്മാണം വീണ്ടും നിർത്തിവച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം നല്‍കിയ നോട്ടിസിന്‍റെ അടിസ്ഥാനത്തിലാണ് ഉണ്ണിഅപ്പനിർമ്മാണം നിർത്തിവച്ചത്. ഉണ്ണിയപ്പപ്ലാന്‍റിന്‍റെ പ്രവർത്തനം തടയാനുള്ള തീരുമാനത്തിന് പിന്നില്‍ ഗൂഢ നീക്കമുണ്ടെന്ന് ദേവസ്വം മനത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ഉണ്ണിഅപ്പനിർമ്മാണത്തിന് ഉപയോഗിക്കുന്ന അരിയുടെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് കാണിച്ചാണ് ഉണ്ണിഅപ്പപ്ലാന്‍റിന്‍റെ പ്രവർത്തനം നിർത്തിവക്കാൻ ഭക്ഷ്യസുക്ഷാവിഭാഗം നോട്ടിസ് നല്‍കിയത്.ഇരുമുടികെട്ടില്‍ കൊണ്ട് വരുന്ന അരിയില് ഭസ്മം കർപ്പൂരം എന്നിവകൂടി കലരുന്നതിനാല്‍ ആരോഗ്യപ്രശ്നത്തിന് വഴിവക്കുമെന്നും  ഭക്ഷ്യസുരക്ഷാവിഭാഗം നല്‍കിയ നോട്ടീസ് പറയുന്നു. ഒപ്പം തീർത്ഥാടകർ കൊണ്ട് വരുന്ന അരിയില്‍ ജലാംശം കൂടുതലാണന്നും നോട്ടിസില്‍ വ്യക്തമാക്കുന്നു. 

അതേസമയം വർഷങ്ങളാല്‍ തീർത്ഥാടകർ കൊണ്ട് വരുന്ന അരിഉപയോഗിച്ചാണ് ഉണ്ണിഅപ്പംനിർമ്മിക്കുന്നതെന്നും ഇതുവരെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായാട്ടില്ലന്നും ദേവസ്വംബോർഡ് അധികൃതർ പറയുന്നു. 
ഉണ്ണിയപ്പ പ്ലാന്‍റ് അടച്ച് പൂട്ടാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഢ നിക്കമുണ്ടെന്ന് ദേവസ്വം മന്ത്രി പ്രതികരിച്ചു.തീർത്താടകർ കൊണ്ട് വരുന്ന അരിയുടെ വൃത്തിയും ശുദ്ധിയും ഉറപ്പാക്കിയാണ് ഉപയോഗിക്കുന്നതെന്നും ഇതിന്‍റെ പേരില്‍ ഇതുവരെ തർക്കം ഉണ്ടായിട്ടില്ലന്നും ദേവസ്വം മന്ത്രി അറിയിച്ചു.

ഉണ്ണി അപ്പ നിർമ്മാണ പ്ലാന്‍റ് അടച്ച് പൂട്ടിയതിനെ തുടർന്ന് തൊഴില്‍നഷ്ടപ്പെട്ടതില്‍  പ്രതിഷേധിച്ച് പ്ലാന്‍റിലെ തൊഴിലാളികല്‍ പ്രതിഷേധവുമായി രംഗത്ത് എത്തി എക്സിക്യൂട്ടിവ് ഓഫിസറുടെ മുറിക്ക് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. എക്സിക്യൂട്ടിവ് ഓഫിസറുമായി തൊഴിലാളികള്‍ നടത്തിയെ ച‍ർച്ചയെ തുടന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ശനിയാഴ്ച രാത്രിയില്‍ നിർത്തിവച്ച ഉണ്ണി നിർമ്മാണം തിങ്കളാഴ്ച വെളുപ്പിനാണ് ആരംഭിച്ചത്.അരിയുടെ ഗുമനിലവാരം ഉറപ്പാക്കണമെന്ന് കാണിച്ച് ഡ്യൂട്ടി മജിസ്ട്രേറ്റ് നോട്ടിസ് നല്‍കിയതിനെ തുടർന്നാണ് ശനിയാഴ്ച ഉണ്ണി അപ്പനിർമ്മാണം നിർത്തിവച്ചത്.ഒരുദിവസവിതരണം നടത്തുന്നതിന് ആവശ്യമായഉണ്ണിഅപ്പം മാത്രമാണ് കരുതല്‍ശേഖരം മായി ഉള്ളത്.

PREV
click me!

Recommended Stories

ശബരിമലയില്‍ വന്‍ഭക്തജന തിരക്ക്: മകരവിളക്ക് തത്സമയം കാണാം- LIVE
മകരവിളക്ക് നാളെ; സന്നിധാനത്ത് വന്‍തിരക്ക്: ഇന്ന് നടഅടക്കില്ല