തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ; ഗവർണർ ഡിജിപിയെ വിളിപ്പിച്ചു; കടകംപള്ളി - കോടിയേരി കൂടിക്കാഴ്ച

Published : Oct 19, 2018, 10:51 AM IST
തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ; ഗവർണർ ഡിജിപിയെ വിളിപ്പിച്ചു; കടകംപള്ളി - കോടിയേരി കൂടിക്കാഴ്ച

Synopsis

ക്രമസമാധാനം പാലിയ്ക്കണമെന്ന് ഗവർണർ ഡിജിപിയ്ക്ക് നിർദേശം നൽകി. യുവതികളെ തിരിച്ചുകൊണ്ടുവരാൻ നിർദേശം കിട്ടിയെന്ന് ഡിജിപി ഗവർണറെ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ എകെജി സെന്‍ററിലെത്തി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.

തിരുവനന്തപുരം: രാവിലെ രണ്ട് സ്ത്രീകളെ സന്നിധാനത്തിനടുത്ത് നടപ്പന്തലിലെത്തിച്ചപ്പോഴുള്ള പ്രതിഷേധത്തിന്‍റെ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ. ഗവർണർ ഡിജിപിയോട് തൽസ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് തേടി. അടിയന്തരമായി രാജ്ഭവനിലേയ്ക്ക് വിളിപ്പിച്ചാണ് ഡിജിപി ലോക്നാഥ് ബെഹ്‍റയോട് തൽസ്ഥിതി സംബന്ധിച്ചുള്ള വിശദാംശങ്ങൾ തേടിയത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റ് നീണ്ടുനിന്നു.

ക്രമസമാധാനം പാലിയ്ക്കണമെന്ന് ഗവർണർ ഡിജിപിയ്ക്ക് നിർദേശം നൽകി. യുവതികളെ തിരിച്ചുകൊണ്ടുവരാൻ നിർദേശം കിട്ടിയെന്ന് ഡിജിപി ഗവർണറെ അറിയിച്ചു. അടുത്ത ഘട്ടത്തിൽ സ്വീകരിയ്ക്കുന്ന നടപടികൾ അറിയിക്കണമെന്ന് ഡിജിപിയോട് ഗവർണർ ആവശ്യപ്പെട്ടു. തുടർന്ന് പുറത്തേയ്ക്കിറങ്ങിയ ഡിജിപി പ്രതികരിയ്ക്കാൻ തയ്യാറായില്ല.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ എകെജി സെന്‍ററിലെത്തി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.ഇന്ന് സിപിഎം അവയ്‍ലബിൾ സെക്രട്ടേറിയറ്റ് ചേരുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയും സിപിഎം സംസ്ഥാനസെക്രട്ടറിയും കൂടിക്കാഴ്ച നടത്തിയത്.

PREV
click me!

Recommended Stories

ശബരിമലയില്‍ വന്‍ഭക്തജന തിരക്ക്: മകരവിളക്ക് തത്സമയം കാണാം- LIVE
മകരവിളക്ക് നാളെ; സന്നിധാനത്ത് വന്‍തിരക്ക്: ഇന്ന് നടഅടക്കില്ല