ശബരിമലയില്‍ ശൗചാലയത്തില്‍ നിന്നുള്ള മനുഷ്യവിസ്സര്‍ജ്യം കാട്ടിലേക്കൊഴുക്കുന്നു

By Web DeskFirst Published Jan 9, 2017, 8:32 AM IST
Highlights

ശബരിമല: ശബരിമലയില്‍ ശൗചാലയത്തില്‍ നിന്നുള്ള മനുഷ്യവിസ്സര്‍ജ്യം കാട്ടിലേക്കൊഴുക്കിവിടുന്നു.കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച മാലിന്യസംസ്ക്കരണ പ്ലാന്‍റുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് ഈ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യുസിന് കിട്ടിയത്. ശബരിമലയിലെ ഒരു പൊതു ശൗചാലയത്തില്‍ നിന്നുള്ള കാഴ്ചയാണിത്.

നിറഞ്ഞ് കവിഞ്ഞ സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മനുഷ്യവിസ്സര്‍ജ്യം കാട്ടിലേക്കൊഴുക്കി വിടുകയാണ് ഒരു ശുചീകരണ തൊഴിലാളി.ഇത് നേരിട്ട് ഒഴുകി ചെല്ലുന്നത് പമ്പയാറ്റിലേക്കുള്ള കൈവഴിയായ ഞുണങ്ങാറിലേക്കാണ്.അത് വഴി പമ്പയിലേക്കും.കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച മാലിന്യസംസ്ക്കരണ പ്ലാന്‍റുള്ളപ്പോഴാണ് ഈ സ്ഥിതി.ശബരിമലയിലെ മുഴുവന്‍ ശൗചാലയങ്ങളിലേയും മാലിന്യങ്ങള്‍, പ്ലാന്‍റിലെത്തിച്ച് സംസ്ക്കരിക്കണമെന്നായിരുന്നു തീരുമാനം.

അതനുസരിച്ചാണ് കോടികള്‍ മുടക്കിയതും പ്രവര്‍ത്തനം തുടങ്ങിയതും.അതേസമയം ഇവിടെയടക്കം പല ശൗചാലയങ്ങളില്‍ നിന്നും മാലിന്യം പ്ളാന്‍റിലേക്കൊത്തുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത്.തീര്‍ത്ഥാടകപ്രവാഹം കുടുന്നതോടെ ശബരിമലയില്‍ വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കാരും ഇത് ഇടവരുത്തുക.

click me!