
ആവശ്യത്തിന് നോട്ടുകള്‍ ലഭിക്കാത്തത് തീര്‍ത്ഥാടകരെ വലയ്ക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇത് മറികടക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് സര്‍ക്കാറും ദേവസ്വം ബോര്‍ഡും ഒരുക്കിയത്. ശബരിമലയിലും പരിസരത്തുമുള്ള എ.ടി.എമ്മുകളില്‍ ആവശ്യത്തിനുള്ള പണം നിറയ്ക്കണമെന്ന് സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു. ഇതിന് പുറമേ ശബരിമലയില്‍ കാണിക്ക ഇലക്ട്രോണിക് ട്രാന്‍ഫറായി നല്‍കാനും സംവിധാനമുണ്ടായിരിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ സ്വൈപിങ് മെഷീനുകളിലൂടെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കാണിക്ക സമര്‍പ്പിക്കുന്നതായിരുന്നു സംവിധാനം. എന്നാല്‍ പരമ്പരാഗത രീതിയില്‍ തന്നെയാണ് ഭൂരിപക്ഷം തീര്‍ത്ഥാടകരും കാണിക്ക സമര്‍പ്പിച്ചത്.