
മണ്ഡലകാലത്ത് മാളികപ്പുറത്തമ്മയുടെ നിത്യാരാധനയുടെ ഭാഗമാണ് ഭഗവത് സേവ. വിശ്വാസികളെ സംബന്ധിച്ച് ഏറെ പുണ്യപ്രദായിനിയാണ് ഈ പൂജ.
അഷ്‌ടദളചക്രത്തില്‍ ലക്ഷ്മീദേവിയെ ആരാധിക്കുകയാണ് ഭഗവത് സേവയിലൂടെ. മാളികപ്പുറം ക്ഷേത്രത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് പൂജ. സന്ധ്യയ്‌ക്ക് മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് സഹസ്രനാമാര്‍ച്ചനയോടെ ഭഗവത് സേവ.
മണ്ഡലക്കാലത്ത് എല്ലാ ദിവസവും മാസപൂജാ ദിനങ്ങളിലുമാണ് മാളികപ്പുറത്തമ്മയ്‌ക്ക് ഭഗവത് സേവാരാധനയുള്ളത്.