ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു, 2500 പൊലീസുകാരെ വിന്ന്യസിച്ചു

Published : Dec 23, 2016, 05:45 AM ISTUpdated : Oct 04, 2018, 11:28 PM IST
ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു, 2500 പൊലീസുകാരെ വിന്ന്യസിച്ചു

Synopsis

മണ്ഡല പൂജയ്ക്ക് മുന്നോടിയായി ശബരിമലയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. വൻ തിരക്ക് കണക്കിലെടുത്ത് 2500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മണ്ഡലപൂജ.

കേന്ദ്ര- സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് മണ്ഡലപൂജയ്ക്ക് മുന്നോടിയായി ശബരിമലയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്. ഒരു എസ്പിയുടെ നേതൃത്വത്തില്‍ 20 സിഐമാര്‍ 36 ഡിവൈഎസ്പിമാര്‍ അങ്ങനെ ആകെ 2500 പൊലീസുകാര്‍ ശബരിമലയിലും സന്നിധാനത്തും സുരക്ഷയൊരുക്കുക.

അടിയന്തരസാഹചര്യം നേരിടാൻ 250 പൊലീസുകാരെ സുസജ്ജരാക്കി നിര്‍ത്തും. പമ്പ, ശരംകുത്തി, ശബരിപീഠം വലിയ നടപ്പന്തല്‍ എന്നിവിടങ്ങളിലൊക്കെ സുരക്ഷ ശക്തമാക്കി. ദ്രുതകര്‍മ്മ സേനയുടെയും ദുരന്ത നിവാരണ സേനയുടെയും വിന്ന്യാസവും പൂര്‍ത്തിയായി.

തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അയ്യപ്പഭക്തരെ തടയുന്ന സ്ഥലങ്ങളില്‍ വെള്ളവും ലഘുഭക്ഷണവും നല്‍കും, അടിയന്തര വൈദ്യസഹായം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ശബരിമലയില്‍ വന്‍ഭക്തജന തിരക്ക്: മകരവിളക്ക് തത്സമയം കാണാം- LIVE
മകരവിളക്ക് നാളെ; സന്നിധാനത്ത് വന്‍തിരക്ക്: ഇന്ന് നടഅടക്കില്ല