മണ്ഡലക‌ാലത്തിന് പരിസമാപ്തി, ശബരിമലയിൽ മണ്ഡലപൂജ നടന്നു

By Web DeskFirst Published Dec 26, 2016, 12:23 PM IST
Highlights

നാല്‍പ്പത്തിയൊന്ന് ദിവത്തെ മണ്ഡല കാലത്തിന്  പരിസമാപ്തി കുറിച്ച് ശബരിമലയിൽ മണ്ഡലപൂജ നടന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആയിരങ്ങളാണ് മണ്ഡലപൂജ ദിവസം ശബരിമല ദർശനത്തിനെത്തിയത്.

ശരണം വിളികളുടെ നാൽപ്പത്തിയൊന്ന് ദിവസങ്ങൾക്ക് മംഗളകരമായ പരിസമാപ്തി. തന്ത്രി കണ്ഠര് രാജീവരരും മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും മണ്ഡലപൂജ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 25 കലശങ്ങൾ പൂജിച്ച് ക്ഷേത്രവലം വച്ച് അഭിഷേകം നടത്തി.വിശേഷാൽ കളഭാഭിഷേകവും നടന്നു.

തന്ത്രിയും മേൽശാന്തിയും കാത്തുനിന്ന ഭക്തർക്ക് പ്രസാദം നൽകി. തങ്കഅങ്കി ചാർത്തിയ അയ്യപ്പനെ കാണാൻ ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിയത്. ഇന്ന് വൈകിട്ട് 10.50 വരെ ദർശന സൗകര്യമുണ്ട്.

ഇന്ന് അടയ്ക്കുന്ന ശബരിമല  മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച വൈകിട്ട് വീണ്ടും തുറക്കും.

click me!