മകരവിളക്ക് ഉത്സവത്തിലൊരുങ്ങി ശബരിമല; ഇന്ന് നട തുറക്കും

By Web TeamFirst Published Dec 30, 2019, 8:35 AM IST
Highlights

മേൽശാന്തി എത്തി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം തീർത്ഥാടകരെ പതിനെട്ടാം പടി കയറി ദർശനം നടത്താൻ അനുവദിക്കും. ഇന്ന് മറ്റ് വിശേഷ പൂജകൾ ഒന്നും ഉണ്ടാകില്ല.

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല  ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എകെ സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും.  

മേൽശാന്തി എത്തി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം തീർത്ഥാടകരെ പതിനെട്ടാം പടി കയറി ദർശനം നടത്താൻ അനുവദിക്കും. ഇന്ന് മറ്റ് വിശേഷ പൂജകൾ ഒന്നും ഉണ്ടാകില്ല. 2020 ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2.50 ന് മകര സംക്രമ പൂജ നടക്കും. വൈകുന്നേരം 6.30 ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക്. മകരവിളക്ക് ഉത്സവത്തിന് ശേഷം 21 നാണ് നട അടക്കുക. 


 

click me!