മാളികപ്പുറത്ത് എളുന്നള്ളത്തിന് ഇനി ആനയ്ക്ക് പകരം ജീവത

Published : Nov 21, 2016, 07:55 AM ISTUpdated : Oct 05, 2018, 03:38 AM IST
മാളികപ്പുറത്ത് എളുന്നള്ളത്തിന് ഇനി ആനയ്ക്ക് പകരം ജീവത

Synopsis

ആചാര പ്രകാരം മകരവിളക്കിന് ശേഷം മാളികപ്പറത്ത് നിന്ന് പതിനെട്ടാം പടിയിലേക്ക് മാളികപ്പുറത്ത് അമ്മ ഏഴുന്നള്ളുത് ആനപ്പുറത്താണ് കഴിഞ്ഞ വര്‍ഷം ആന വിരണ്ട് പ്രശ്നം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ആനയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം മുതല്‍ ജീവതയായിരിക്കും ഏഴുന്നള്ളിക്കുക. ശരംകുത്തിയിലേക്കും ഇനിമുതല്‍ ജീവതയായിരിക്കും ഏഴുന്നള്ളുക. പ്ലാവില്‍ തീര്‍ത്ത ജീവത ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയിലാണ് നേര്‍ച്ചയായി സമര്‍പ്പിച്ചത്. പതിനെട്ടാം പടിക്ക് മുന്നിലെത്തിച്ച ജീവതയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മാളികപ്പുറത്ത് എത്തിച്ചത്. തന്ത്രി കണ്ഠര് രാജിവരുടെ സാന്നിധ്യത്തിലാണ് സമര്‍പ്പണം നടന്നത്.

ശബരിമല സന്നിധാനത്ത് പേട്ടതുള്ളി എത്തുന്ന അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ ഏഴുന്നള്ളത്തിനും ഇനിമുതല്‍ ജീവതയായിരിക്കും പയോഗിക്കുക. ഏഴുനള്ളത്തിന് ശേഷം ജീവത സന്നിധാനത്ത് തന്നെ സൂക്ഷിക്കും. തന്ത്രിയുടെ അനുമതിയോടെയാണ് എഴുന്നള്ളത്തിന് ആനക്ക് പകരം ജീവത ഏഴുന്നള്ളിക്കാന്‍ തീരുമാനിച്ചത്. 

 

PREV
click me!

Recommended Stories

ശബരിമലയില്‍ വന്‍ഭക്തജന തിരക്ക്: മകരവിളക്ക് തത്സമയം കാണാം- LIVE
മകരവിളക്ക് നാളെ; സന്നിധാനത്ത് വന്‍തിരക്ക്: ഇന്ന് നടഅടക്കില്ല