
കൊച്ചി: ശബരിമല നടപ്പന്തല്‍ വരെ യുവതികളെ പൊലീസ് സംരക്ഷണയില്‍ എത്തിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പി.എസ്. ശ്രീധരൻപിള്ള. എസ് ഡി പി ഐ ക്കാരായ പോലീസുകാരെ തെരഞ്ഞ് പിടിച്ചാണ് ഐ.ജി ശബരിമലയിലേക്ക് പോയതെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. കാറ്റ് വിതച്ച് കൊടുംകാറ്റ് കൊയ്യരുതെന്നും ശ്രീധരന്‍പിള്ള വിശദമാക്കി. യുവതികൾ കയറിയാൽ തന്ത്രിമാർ വേണ്ടത് ചെയ്യണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപിയുടേത് ''ഡു ഓർ ഡൈ'' സമരമാണെന്ന് ശ്രീധരൻപിള്ള