Latest Videos

സ്വര്‍ണ്ണക്കപ്പിനായി അഞ്ച് ജില്ലകള്‍ കടുത്ത മത്സരത്തില്‍

By Web DeskFirst Published Jan 21, 2017, 1:54 AM IST
Highlights

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരശീല വീഴാനിരിക്കെ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടം കനക്കുന്നു. നേരിയ പോയിന്റ് വ്യത്യാസത്തില്‍ കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പൊരുതുകയാണ് .ആറാം ദിനമായ ഇന്ന് സംഘനൃത്തം, വഞ്ചിപ്പാട്ട്, വട്ടപ്പാട്ട്, നാടന്‍ പാട്ട്, യക്ഷഗാനം തുടങ്ങിയവ അരങ്ങിലെത്തും. കഴിഞ്ഞ ദിവസത്തേതു പോലെ ഇന്നും വന്‍ ജനക്കൂട്ടം കലോത്സവ നഗരിയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ നേരിയ വ്യത്യാസത്തില്‍ പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 353ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 453 ഉള്‍പ്പെടെ ആകെ 806 പോയിന്റുകളാണ് പാലക്കാട് ജില്ലയ്ക്കുള്ളത്. തൊട്ട് പിന്നിലുള്ള കോഴിക്കോട് ജില്ല 800 പോയിന്റുകള്‍ നേടിയിട്ടുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 345ഉം ഹയര്‍ സെക്കണ്ടറിയില്‍ 455 പോയിന്റുകളുമാണ് കോഴിക്കോട് ജില്ലയ്ക്കുള്ളത്. ആതിഥേയരായ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 793 പോയിന്റുകളാണ് കണ്ണൂരിനുള്ളത്. 790 പോയിന്റുകളുമായി തൃശ്ശൂരും 784 പോയിന്റുകളുമായി മലപ്പുറവും തൊട്ടുപിന്നിലുണ്ട്.

click me!