
മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും കലോത്സവത്തിന് അപ്പീല്‍ പ്രളയം. കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ട മല്‍സരത്തിലാണ് അപ്പീല്‍ പ്രളയം. ജില്ലാതല കലോത്സവങ്ങളില്‍ മല്‍സരിച്ച് ജയിച്ച 14 പേരാണ് സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്. എന്നാല്‍ വിവിധ അപ്പീലുകളുമായി ഇതേ മല്‍സരയിനത്തില്‍ പങ്കെടുക്കാന്‍ 16 പേരാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. ഇതോടെ മല്‍സരം അനന്തമായി നീളുമെന്ന് ഉറപ്പായി. ജില്ലാ വിദ്യാഭ്യാസ ഓഫീസറും കോടതികളുമാണ് ജില്ലാതലത്തിലുള്ള മല്‍സരാര്‍ത്ഥികള്‍ക്ക് അപ്പീല്‍ അനുവദിക്കുന്നത്. അപ്പീലുമായി മല്‍സരിക്കാന്‍ എത്തുന്നവര്‍ വന്‍ തുക കെട്ടിവെക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും, പലരും പണമെറിഞ്ഞാണ് സംസ്ഥാനതലത്തില്‍ മല്‍സരിക്കാന്‍ എത്തുന്നത്.