കലോത്സവത്തില്‍ പരാതി പറഞ്ഞാല്‍ ഉടന്‍ പരിഹാരം

By വിപിന്‍ പാണപ്പുഴFirst Published Jan 15, 2017, 7:30 AM IST
Highlights

കലോത്സവുമായി ബന്ധപ്പെട്ട ഉയരുന്ന പരാതികളില്‍ ഭൂരിഭാഗവും അപ്പോള്‍ തന്നെ പരിഹാരം കാണേണ്ടതാണ്. അതിനാല്‍ തന്നെ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പരാതി പരിഹാര സെല്‍ ഒരുക്കുന്നത് എന്ന് വിദ്യഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ്. ടിവിയോട് പറഞ്ഞു.

മത്സരഫലം സംബന്ധിച്ച് അപ്പീല്‍ അല്ലാത്ത പരാതികള്‍ ഇവിടെ കേള്‍ക്കും. ഡിഡിഇ ഉള്‍പ്പടെയുള്ള പ്രധാന സംഘടകരായിരിക്കും ഇവിടെ എത്തുന്ന പരാതികള്‍ പരിശോധനയ്ക്ക് വിധേയമാക്കുക. ഇതില്‍ അടിയന്തര സ്വഭാവം ഉള്ള പരാതികള്‍ പ്രത്യേക ആപ്ലിക്കേഷന്‍ വഴി ഡിപിഐ, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍, എഡിപിഐ എന്നിവര്‍ക്ക് പരാതിയുടെ സ്വഭാവം അനുസരിച്ച് കൈമാറും.

ഇവരുടെ മൊബൈലുകളില്‍ അലര്‍ട്ടുകളായി എത്തുന്ന പരാതികള്‍ക്ക് അടിയന്തര പരിഹാര നിര്‍ദേശം ഇവര്‍ നല്‍കും. അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട കമ്മിറ്റിയെ കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കും. പരാതികളില്‍ പരിഹാരത്തിന് കാലതാമസം സംഭവിക്കാതിരിക്കാന്‍ ആണ് ആപ്ലികേഷന്‍ വഴി ഡിപിഐ, എഡിപിഐ, ജനറല്‍ കണ്‍വീനര്‍ എന്നിവരുടെ ഫോണില്‍ പരാതി എത്തിക്കുന്നത്.

ഐടി @സ്‌കൂള്‍ ആണ് പരാതി സ്വീകരിക്കുന്ന ആപ്ലികേഷനും സോഫ്റ്റവയറും തയ്യാറാക്കിയത്. ഇതില്‍ ആരാണ് പരാതി നല്‍കിയത്, പരാതിയുടെ സ്വഭാവം, പരിഹരിക്കേണ്ട കമ്മിറ്റി എന്നിവ കൃത്യമയി രേഖപ്പെടുത്തിയിട്ടുണ്ടാകും. കലോത്സവം കുറ്റമറ്റതാക്കുവാന്‍ കൃത്യമായി പുതിയ സംവിധാനം ഉതകുമെന്നാണ് വിദ്യഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.

 

click me!