ഓട്ടന്‍തുള്ളല്‍ മാത്രമല്ല തുള്ളല്‍ മത്സരം, ഓര്‍മ്മപ്പെടുത്തലുമായി ദേവിക

Published : Jan 18, 2017, 05:04 PM ISTUpdated : Oct 04, 2018, 05:58 PM IST
ഓട്ടന്‍തുള്ളല്‍ മാത്രമല്ല തുള്ളല്‍ മത്സരം, ഓര്‍മ്മപ്പെടുത്തലുമായി ദേവിക

Synopsis

ഹയര്‍സെക്കന്‍ററി വിഭാഗം പെണ്‍കുട്ടികളുടെ തുള്ളല്‍ മത്സരത്തില്‍ ഇത്തവണ പതിവില്‍ നിന്ന് വേറിട്ട ഒരിനമുണ്ടായിരുന്നു. തുള്ളല്‍ മത്സരം എന്നാല്‍ ഓട്ടൻ തുള്ളല്‍ മാത്രമല്ലെന്ന് എല്ലാവര്‍ക്കും മനസ്സിലായത് കൊല്ലം കടയ്ക്കല്‍ ജി എച്ച് എസ് എസിലെ ദേവിക അരങ്ങിലെത്തിയപ്പോള്‍ ആണ്.

തുള്ളല്‍ എന്നാല്‍ അത് വെറും ഓട്ടംതുള്ളല്‍ മാത്രമല്ല അത് പറയന്‍തുള്ളലും, ശീതങ്കംതുള്ളലുമാണ്. ഓര്‍മ്മിപ്പിക്കുന്നത് കടയ്ക്കല്‍ സ്വദേശി ദേവിക.  സംഘാടകര്‍ പോലും മറന്ന കാര്യമാണ് അത്. പറയന്‍തുള്ളലും തുള്ളല്‍ കലാരൂപമാണ് എന്നത്.


തുള്ളല്‍കലാകാരിയായ ദൃശ്യ ഗോപിനാഥാണ് ദേവികയുടെ ഗുരു. പറയൻതുള്ളലിന്‍റെ വേഷവിധാനങ്ങളും ചമയച്ചായങ്ങളുമെല്ലാം ഓട്ടൻതുള്ളലില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. തുള്ളലിലെ വേഷം അനന്തനെ സങ്കൽപ്പിച്ചിട്ടുള്ളതാണ്‌‍. കണ്ണിനു പുരികമെഴുത്തു മാത്രമേ ഉള്ളു. കൈമെത്ത, അന്പാടി, ഉടുത്തുകെട്ട്, വലതുകാലിൽ ചിലന്പ്, കച്ചമണി എന്നിവയും ധരിക്കുന്നു. നടൻ നാഗപടത്തോടുകൂടിയുള്ള കിരീടമാണ്‌ ധരിക്കുന്നത്

ദേവിക രണ്ടു വര്‍ഷം മുന്‍പ് സംസ്ഥാനകലോത്സവത്തില്‍ ശീതങ്കൻ തുള്ളലും അവതരിപ്പിച്ചിരുന്നു. സംസ്ഥാനസ്കൂള്‍ കലോത്സവം വെറും മത്സരവേദിമാത്രമല്ലെന്നും മറിച്ച് ചില കലാരൂപങ്ങളുടെ പുനരുജ്ജീവനത്തിനുള്ള അരങ്ങുകൂടിയാണെന്ന് വിളിച്ചുപറയുകയാണ് ദേവിക.
എന്താണ് പറയന്‍ തുള്ളല്‍?
പറയന്‍തുള്ളൽ രാവിലെ അരങ്ങേറുന്ന ഒരു തുള്ളൽ കലാരൂപമാണ്‌. മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന്‌ പതിഞ്ഞ ഈണവും താളവുമാണുള്ളത്. മല്ലിക എന്ന സംസ്കൃതവൃത്തമാണ്‌ ഇതിൽ കൂടുതലായും ഉപയോഗിക്കുന്നത്.
 

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു