തുള്ളല്‍ മത്സരങ്ങള്‍ക്ക് തുള്ളുന്ന വേദി!

Published : Jan 17, 2017, 01:40 AM ISTUpdated : Oct 05, 2018, 02:27 AM IST
തുള്ളല്‍  മത്സരങ്ങള്‍ക്ക് തുള്ളുന്ന വേദി!

Synopsis

തുള്ളല്‍  മത്സരങ്ങള്‍ക്ക് തുള്ളുന്ന വേദി.. അതിശയോക്തി കലര്‍ത്തി പറയുകയല്ല...മത്സരാര്‍ഥികളുടെ ഓരോ താളം ചവിട്ടിലിനുമൊപ്പം അഞ്ചാം വേദിയായ വളപട്ടണത്തെ സ്റ്റേജും ഇളകുന്നുണ്ടായിരുന്നു. ഇളകുന്ന പ്രതലം മത്സരാര്‍ത്ഥികളുടെ പ്രകടത്തേയും ബാധിച്ചു.

ഒന്നാഞ്ഞു തുള്ളിയാല്‍ വേദിയും തുള്ളും!. കാല്‍പ്പാദങ്ങള്‍ വേദിയില്‍ തീര്‍ക്കുന്ന ശബ്‍ദം താളമേളങ്ങള്‍ക്കൊപ്പം കേള്‍ക്കാനാവും. ഇത് പ്രകടനത്ത ബാധിച്ചുവെന്ന് മത്സരാര്‍ത്ഥികള്‍ പറയുന്നു.


തുള്ളല്‍ ഉള്‍പ്പെടെയുള്ള നൃത്തനൃത്യമത്സരങ്ങള്‍ക്ക് ഉറപ്പുള്ള വേദി തന്നെ വേണമെന്നത് മുതിര്‍ന്ന കലാകാരന്‍മാര്‍ കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. പക്ഷെ ആര് കേള്‍ക്കാന്‍.

ഇത്തിരി നേരത്ത ആലോചിച്ച് പ്രവര്‍ത്തിച്ചാല്‍, കലാകാരന്‍മാര്‍ ആവശ്യപ്പെടുന്ന ഉറച്ച വേദിയൊരുക്കുക സംസ്ഥാനകലോത്സവത്തെ പോലെയൊരു വലിയ മേളയില്‍ അസാധ്യമായ കാര്യമൊന്നുമല്ല. അത് ഗൗരവത്തോടെ കാണണമെന്ന് മാത്രം.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു