അവാര്‍ഡ് ജേതാവിനെ വീഴ്ത്തി കീര്‍ത്തനയുടെ ലളിതഗാനം

Published : Jan 17, 2017, 07:31 AM ISTUpdated : Oct 05, 2018, 01:00 AM IST
അവാര്‍ഡ് ജേതാവിനെ വീഴ്ത്തി കീര്‍ത്തനയുടെ ലളിതഗാനം

Synopsis

ലളിതഗാന മത്സരം ഇന്ന് താരതിളക്കമുള്ളതായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മധുശ്രീ നാരായണന്‍ ആയിരുന്നു മത്സരവേദിയിലെ സ്റ്റാര്‍ കണ്ടസ്റ്റന്‍റ്. 16 പേരാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലാമതായി മധുശ്രീ പാടി. മധുശ്രീയുടെ ഗാനത്തിന് ശേഷം അവരെ ചാനലുകള്‍ വളഞ്ഞു. തന്നെക്കാള്‍ നന്നായി പാടുന്ന ഗായികമാര്‍ ഉണ്ടെന്നാണ് മധുശ്രീ പറഞ്ഞത്. അത് സത്യവുമായിരുന്നു.

പതിനാറാമതായിരുന്നു കീര്‍ത്തന എത്തിയത്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ കീര്‍ത്തന.  മത്സരത്തില്‍ അവസാനക്കാരിയായി പാടിയ കീര്‍ത്തനയാണ് പക്ഷേ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ടിഎച്ച്എസ് അങ്ങാടിപ്പുറം, മലപ്പുറം വിദ്യാര്‍ത്ഥിനി നവനീത രണ്ടാം സ്ഥാനത്ത് എത്തി. കല്‍പ്പറ്റ ജിവിഎച്ച്എസിലെ അന്‍ഞ്ചലയാണ് മൂന്നാം സ്ഥാനം നേടിയത്.  മധുശ്രീക്ക് എ ഗ്രേഡ് ഉണ്ട്.

ഏഷ്യാനെറ്റ് മുന്‍പ് നടത്തിയ മഞ്ച് സ്റ്റാര്‍സിംഗര്‍ ജൂനിയറിലെ മത്സരാര്‍ത്ഥിയായിരുന്നു കീര്‍ത്തന. മത്സരത്തില്‍ പങ്കെടുത്ത പതിനാറില്‍ പതിനാലുപേരും എ ഗ്രേഡ് നേടിയത് മത്സരം ഉന്നതനിലവാരം പുലര്‍ത്തുന്നതിന്‍റെ ഉദാഹരണമാണെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു