ഇനി തല്‍സമയം ട്രോഫി!

Published : Jan 17, 2017, 10:27 AM ISTUpdated : Oct 04, 2018, 07:19 PM IST
ഇനി തല്‍സമയം ട്രോഫി!

Synopsis

മുന്‍മേളകളില്‍ സമ്മാനര്‍ഹരായവര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യുന്നത് അവസാന ദിവസമായിരുന്നു. 250 ഓളം റോളിങ് ട്രോഫികളാണ് കലാപ്രതിഭകളെയും സ്‌കൂളുകളെയും കാത്തിരിക്കുന്നത്. ഹൈസ്‌കൂളുകളില്‍ 89, ഹയര്‍സെക്കന്‍ഡറിയില്‍ 105,  അറബിക്, സംസ്‌കൃതം കലോത്സവങ്ങള്‍ക്കായി 19 വീതവുമാണ് ട്രോഫികള്‍. 

ഇതിനോടൊപ്പം തന്നെ മികച്ച നടന്‍,നടി, കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂള്‍ എന്നിവര്‍ക്കും കിരീടങ്ങള്‍ നല്‍കുന്നു. കഴിഞ്ഞ വര്‍ഷംവരെ മത്സരങ്ങള്‍ സമാപിക്കുന്ന അവസാന ദിവസം മാത്രം ട്രോഫികള്‍ നല്‍കിയിരുന്നതിനാല്‍ പല ട്രോഫികള്‍ക്കും നാഥന്മാരില്ലാത്ത അവസ്ഥയുണ്ടായിരുന്നു. തിരുവനന്തപുരം കലോത്സവത്തില്‍ മാത്രം 49 ട്രോഫികള്‍ വാങ്ങിയിരുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് ഇത്തരം തീരുമാനം എന്ന് ട്രോഫി കമ്മിറ്റി ഭാരവാഹികള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

റജിസ്‌ട്രേഷന്‍  പൂര്‍ണ്ണമാക്കുവാന്‍ ജില്ലകള്‍ മുന്‍പ് വാങ്ങിയ ട്രോഫികള്‍ തിരിച്ചേല്‍പ്പിക്കണം.ഇതിനകം 12 ജില്ലകള്‍ മുഴുവന്‍ ട്രോഫികളും തിരിച്ചു നല്‍കിക്കഴിഞ്ഞുവെന്ന് ട്രോഫി കമ്മിറ്റി അറിയിക്കുന്നു.


 

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു