വ്യാഴത്തിന്റെ ഉപരിതലത്തില്‍ അജ്ഞാതവസ്തു, 'എന്താണ് അത്' ദുരൂഹതയിലേക്ക് ഉറ്റുനോക്കി ലോകം.!

Web Desk   | Asianet News
Published : Sep 20, 2021, 10:16 AM IST
വ്യാഴത്തിന്റെ ഉപരിതലത്തില്‍ അജ്ഞാതവസ്തു, 'എന്താണ് അത്' ദുരൂഹതയിലേക്ക് ഉറ്റുനോക്കി ലോകം.!

Synopsis

വ്യാഴത്തെ നിരീക്ഷിക്കുമ്പോള്‍ പെരേര ഒരു IRUV കട്ട് ഫില്‍ട്ടര്‍ ഉപയോഗിക്കുകയും ഒരു ടെലിവി പവര്‍മേറ്റ് 5x (F26.5) ഐപീസ് ഉപയോഗിക്കുകയും ചെയ്തു. വ്യാഴത്തില്‍ ഉണ്ടാകുന്ന ഇത്തരമൊരു ആഘാതം വളരെ അപൂര്‍വമല്ലെങ്കിലും ഇത്തരത്തിലൊന്ന് വ്യക്തമായി കണ്ടെത്തുന്നത് ഇതാദ്യമാണ്. 

ബ്രസീലിയന്‍ ശാസ്ത്രജ്ഞനായ ജോസ് ലൂയിസ് പെരേര വ്യാഴത്തെക്കുറിച്ചുള്ള പതിവ് അന്വേഷണത്തിനിടയിലാണ് അതു കണ്ടത്. ഒരു വസ്തു വ്യാഴത്തിലേക്ക് ഇടിച്ചുകയറുന്നു. ഇതുവരെ ഇത്തരമൊരു സംഭവം കണ്ടെത്തിയിരുന്നില്ല. പെരേര ബ്രസീലിലെ സാവോ പോളോയിലെ സാവോ കെയ്ടാനോ ഡോ സുലിലെ ന്യൂട്ടോണിയന്‍ 275 എംഎം എഫ് 5.3 ടെലിസ്‌കോപ്പുള്ള QHY5III462C ക്യാമറ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടത്. അതൊരു തെളിഞ്ഞ രാത്രിയായിരുന്നു, അതിനാല്‍ DeTeCt എന്ന പ്രോഗ്രാമിലൂടെ ഇവര്‍ 25 വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തു. വീഡിയോ വിശകലനം ചെയ്യുന്നതിനും വ്യാഴത്തിലെയും ശനിയുടെയും പ്രത്യാഘാതങ്ങള്‍ കണ്ടെത്തുന്നതിനും ഈ സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്നു.

വ്യാഴത്തെ നിരീക്ഷിക്കുന്ന ക്യാമറ ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. 2MP സോണി IMX462 CMOS ഇമേജ് സെന്‍സര്‍ ഉപയോഗിക്കുന്ന ക്യാമറ 1920 x 1080 വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നു. വ്യാഴത്തെ നിരീക്ഷിക്കുമ്പോള്‍ പെരേര ഒരു IRUV കട്ട് ഫില്‍ട്ടര്‍ ഉപയോഗിക്കുകയും ഒരു ടെലിവി പവര്‍മേറ്റ് 5x (F26.5) ഐപീസ് ഉപയോഗിക്കുകയും ചെയ്തു. വ്യാഴത്തില്‍ ഉണ്ടാകുന്ന ഇത്തരമൊരു ആഘാതം വളരെ അപൂര്‍വമല്ലെങ്കിലും ഇത്തരത്തിലൊന്ന് വ്യക്തമായി കണ്ടെത്തുന്നത് ഇതാദ്യമാണ്. 

ഏതാണ്ട്, 'ഓരോ വര്‍ഷവും 65 ഉല്‍ക്കാശിലകള്‍ എങ്കിലും വ്യാഴത്തിലേക്ക് ഇടിച്ചിറങ്ങുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിന്റെയൊന്നും ചിത്രമോ വീഡിയോ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ കൂട്ടിയിടിച്ചിരിക്കുന്ന വസ്തു ഏതെങ്കിലും ഛിന്നഗ്രഹമോ ഉല്‍ക്കയോ ആണ് എന്നതിനെക്കുറിച്ച് ശാസ്ത്രീയി വിശകലനം വന്നിട്ടില്ല. താന്‍ കണ്ടെത്തിയ വിവരങ്ങള്‍ ഫ്രഞ്ച് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ മാര്‍ക്ക് ഡെല്‍ക്രോയിക്‌സിന് പെരേര അയച്ചതോടെയാണ് സെപ്റ്റംബര്‍ 13 ന് വൈകുന്നേരം 6:39 ന് ഇത്തരമൊരു കൂട്ടിയിടി രേഖപ്പെടുത്തിയതായി ഡെല്‍ക്രോയിക്‌സ് സ്ഥിരീകരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ