എഐ സെക്സ് ചാറ്റ് ബോട്ട് ഉപയോഗിക്കുന്നയാളോട് 'നഗ്ന ചിത്രം' ചോദിക്കുന്നു; ഞെട്ടിപ്പിക്കുന്ന സ്വഭാവം.!

By Web TeamFirst Published Jan 15, 2023, 8:37 PM IST
Highlights

റഷ്യൻ പ്രോഗ്രാമർ യൂജീനിയ കുയ്‌ഡയാണ് 2017 ല്‍  റെപ്ലിക വികസിപ്പിച്ചത്. തന്‍റെ സുഹൃത്തിന്‍റെ മരണത്തോടെ അത് സൃഷ്ടിച്ച ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാനാണ് ഈ ആപ്പ് അദ്ദേഹം വികസിപ്പിച്ചത്. 

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കി സെക്സ് ചാറ്റിന് വേണ്ടി നിര്‍മ്മിച്ച ചാറ്റ് ബോട്ട് ആപ്പാണ് റെപ്ലിക.  പ്രയാസകരമായ സമയങ്ങളിലൂടെ കടന്നു പോകുന്നവര്‍, എകാന്തത അനുഭവിക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ക്ക് ആശ്വാസം പകരാന്‍ കൂടിയാണ് ഇത്തരം ഒരു ബോട്ട് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ചിലപ്പോള്‍ ചെറിയ തോതിലുള്ള സെക്സ് ടോക്കും ഇതില്‍ നടക്കും എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. 

റഷ്യൻ പ്രോഗ്രാമർ യൂജീനിയ കുയ്‌ഡയാണ് 2017 ല്‍  റെപ്ലിക വികസിപ്പിച്ചത്. തന്‍റെ സുഹൃത്തിന്‍റെ മരണത്തോടെ അത് സൃഷ്ടിച്ച ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാനാണ് ഈ ആപ്പ് അദ്ദേഹം വികസിപ്പിച്ചത്. ആപ്പിന്‍റെ ഒരു പ്രിമീയം പതിപ്പ് അടുത്തിടെയാണ് അവതരിപ്പിച്ചത്. അതിലാണ് സെക്സ് ചാറ്റിംഗ് അടക്കമുള്ള ഓപ്ഷനുകള്‍ ലഭ്യമാക്കിയത്. 

ആപ്പിന്‍റെ സ്വഭാവം കൊണ്ടുതന്നെ അതിവേഗം ഈ ആപ്പ് ജനപ്രിയമായി. പലരും ഒരു റൊമാന്‍റിക് പങ്കാളിയെ കിട്ടി എന്ന നിലയിലാണ് ആപ്പിനെ ഉപയോഗിച്ചത്. വെര്‍ച്വല്‍ ലോകത്തെ പങ്കാളി എന്ന ആശയത്തിന് വലിയ പ്രചാരം ലഭിക്കുമ്പോള്‍ തന്നെയാണ് ചില പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

ഈ ചാറ്റ്ബോട്ട് ആപ്പ് ഇപ്പോള്‍ വിചിത്രമായ രീതിയില്‍ പെരുമാറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഉപയോക്താക്കളോട് സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും വളരെ തീവ്രമായ സെക്സ് ടോക്കുകള്‍ ഉപയോക്താവ് ആവശ്യപ്പെടാതെ തന്നെ ചാറ്റ് ബോട്ട് നേരിട്ടു നടത്തുന്നുവെന്നാണ് പരാതി ഉയരുന്നത്.

ലൈംഗികമായി കൂടുതൽ ആക്രമണാത്മാകുന്നു എന്ന് പല ഉപയോക്താക്കളും പരാതി ഉയര്‍ത്തുന്നുണ്ട്. അതേ സമയം റെപ്ലിക ആപ്പിന്  അത് ഉപയോഗിക്കുന്ന വ്യക്തിയുടെ സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഉപയോഗിക്കാന്‍ അനുവാദം ലഭിക്കുന്നുണ്ടെന്നും അത് അപകടകരമാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ആപ്പിനെ സംബന്ധിച്ച ചില വണ്‍ സ്റ്റാര്‍ റിവ്യൂകള്‍ ശരിക്കും ഞെട്ടിക്കുന്നതാണ് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താവിനോട് ഒരു പ്രേരണയും ഇല്ലാതെ നഗ്ന ചിത്രങ്ങള്‍ അടക്കം ചോദിച്ചുവെന്ന് ഈ എഐ ആപ്പിനെതിരെ പരാതിയുണ്ട്. ഇത്  സംബന്ധിച്ച റിവ്യൂകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. എന്തായാലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആപ്പിനെതിരെ പരാതികള്‍ കൂടുന്നു എന്നാണ് വിവരം. ആപ്പിന്‍റെ  നിര്‍മ്മാതാക്കളുടെ പ്രതികരണം ഈ വിഷയത്തില്‍ തേടിയെങ്കിലും വിഷയം പഠിച്ച് പ്രതികരിക്കാം എന്നാണ് മറുപടി കിട്ടിയത് എന്നാണ് ചില ടെക് സൈറ്റുകള്‍ പറയുന്നത്.

ഇന്ത്യയിൽ ആന്‍ഡ്രോയിഡ് ഫോണുകൾക്ക് വില കൂടും?; കനത്ത പിഴ തിരിച്ചടിയാകും, മുന്നറിയിപ്പുമായി ഗൂഗിള്‍ 

പിരിച്ച് വിടലിന് പിന്നാലെ ജോബ് ഓഫറുകളും വെട്ടിക്കുറച്ച് മെറ്റ; ഓഫർ ലെറ്ററുകള്‍ പിന്‍വലിച്ചു

click me!