ആർട്ടിമിസ് വിക്ഷേപണം മാറ്റിവച്ചു; ചന്ദ്രനിലേക്കുളള നാസയുടെ മനുഷ്യദൗത്യം നീളും

Published : Aug 29, 2022, 07:28 PM ISTUpdated : Aug 29, 2022, 08:10 PM IST
ആർട്ടിമിസ് വിക്ഷേപണം മാറ്റിവച്ചു; ചന്ദ്രനിലേക്കുളള നാസയുടെ മനുഷ്യദൗത്യം നീളും

Synopsis

ആർട്ടിമിസ് വിക്ഷേപണം മാറ്റിവച്ചു; ചന്ദ്രനിലേക്കുളള  നാസയുടെ മനുഷ്യദൗത്യം നീളും

ന്യൂയോര്‍ക്ക്: ചന്ദ്രനിലേക്കുളള ആർട്ടിമിസ് വിക്ഷേപണം മാറ്റിവെച്ച് നാസ. വിക്ഷേപണത്തിന് 40 മിനിറ്റ് മുമ്പാണ് കൗണ്ട് ഡൗൺ നിർത്തിവെച്ചത്. റോക്കറ്റിന്‍റെ നാല് എന്‍ജിനുകളില്‍ ഒന്നില്‍ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിവെക്കേണ്ടി വന്നത്. അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുളള ദൗത്യത്തിന്‍റെ ആദ്യഘട്ടമാണ് ഇപ്പോര്‍ താത്കാലികമായി ഉപേക്ഷിക്കേണ്ടി വന്നത്.

മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വർഷം പൂര്‍ത്തിയാകുമ്പോഴാണ് ആർട്ടിമിസ് I ദൗത്യം ചന്ദ്രനിലേക്ക് വിക്ഷേപിക്കുന്നത്. മനുഷ്യനെ എത്തിക്കുന്നതിന് മുമ്പുള്ള പരീക്ഷണ ദൗത്യമാണ് ആർട്ടിമിസ് I. മനുഷ്യനെ വഹിച്ച് 2024ലാണ് നാസയുടെ ദൗത്യം പദ്ധതിയിട്ടിരിക്കുന്നത്. നാല് പേർക്ക് സ‌ഞ്ചരിക്കാവുന്ന പേടകത്തിൽ ഇത്തവണ മൂന്ന് ഡമ്മികൾ മാത്രമാണ് ഉള്ളത്. കാംപോസും ഹെൽഗയും സോഹാറും. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ മനുഷ്യ യാത്രയ്ക്ക് പേടകം സജ്ജമാണോയെന്ന് ഉറപ്പിക്കും. 

42 ദിവസവും മൂന്ന് മണിക്കൂറും ഇരുപത് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് പേടകത്തിന്‍റെ യാത്ര. ചെറിയ സാങ്കേതിക പ്രശ്നം പോലും വിക്ഷേപണം വൈകിപ്പിക്കുമെന്ന് നാസ അധികൃതർ പറഞ്ഞിരുന്നു. ഇന്ന് വിക്ഷേപിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സെപ്റ്റംബർ രണ്ടിനായിരിക്കും വിക്ഷേപണം നടത്താന്‍ സാധ്യത.  അടുത്ത ദൗത്യമായ ആർട്ടിമിസ് 2, ബഹിരാകാശ യാത്രികരെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കും.   

നാസയുടെ ആർട്ടിമിസ്; ഒന്ന് അടുത്ത് പരിചയപ്പെടാം...

  • ആർട്ടിമിസ് ഒന്നാം ദൗത്യത്തിൽ ഉപയോഗിക്കുന്നത് എസ്എൽഎസിന്‍റെ ബ്ലോക്ക് 1 പതിപ്പ്.
  • വികസനം തുടങ്ങിയത് 2011ൽ.....
  • 322 അടി  ഉയരം , (98 മീറ്റർ)
  • 8.4 മീറ്റർ...27.6 അടി വ്യാസം
  • ഇരുപത്തിയാറായിരം കിലോഗ്രാമിലധികം ഭാരം ( 26,08,156 കിലോഗ്രാം )
  • 27 ടൺ ഭാരം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് അയക്കാൻ ശേഷിയുണ്ട് ഈ വമ്പന്‍
  • ചെലവും കൂടുതലാണ്, ഈ റോക്കറ്റ് വികസിപ്പിച്ച് വിക്ഷേപണത്തറയിലെത്തിക്കാൻ നാസയ്ക്ക് ഇത് വരെ ചെലവായത് 23  ബില്യൺ ഡോളറിലേറെയാണ്. ഇന്നത്തെ വിനിമയ നിരക്കിൽ അത്  18,37,43,98,55,500 രൂപ വരും....

PREV
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ