ക്ഷീരപഥമുണ്ടായത് താരാപഥങ്ങളുടെ കൂട്ടിയിടിയുടെ ഫലമല്ലെന്നു പുതിയ കണ്ടെത്തല്‍, ശാസ്ത്രനിരീക്ഷണം ഇങ്ങനെ

By Web TeamFirst Published May 25, 2021, 3:50 PM IST
Highlights

ക്ഷീരപഥം അഥവാ മില്‍ക്കിവേ രൂപപ്പെട്ടത് ഏതെങ്കിലും താരാപഥവുമായി കൂട്ടിയിടിച്ചതിന്റെ ഫലമായിരിക്കാമെന്നായിരുന്നു ഇതുവരെയും ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, പുതിയ പഠനം തെളിയിക്കുന്നത് ശതകോടിക്കണക്കിന് വര്‍ഷങ്ങളായി സാവധാനത്തിലും നിശബ്ദമായും രൂപപ്പെട്ടതാണ് ഇതെന്നാണ്. 

ക്ഷീരപഥം അഥവാ മില്‍ക്കിവേ രൂപപ്പെട്ടത് ഏതെങ്കിലും താരാപഥവുമായി കൂട്ടിയിടിച്ചതിന്റെ ഫലമായിരിക്കാമെന്നായിരുന്നു ഇതുവരെയും ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, പുതിയ പഠനം തെളിയിക്കുന്നത് ശതകോടിക്കണക്കിന് വര്‍ഷങ്ങളായി സാവധാനത്തിലും നിശബ്ദമായും രൂപപ്പെട്ടതാണ് ഇതെന്നാണ്. 

മുമ്പ് അനുമാനിച്ചതുപോലെ മറ്റൊരു താരാപഥവുമായി കൂട്ടിയിടിയിലൂടെയല്ലെന്ന് ഇപ്പോള്‍ ജ്യോതിശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. നമ്മുടേതിന് സമാനമായ 'ഗ്യാലക്‌സി'യുടെ വിശദമായ ക്രോസ്‌സെക്ഷന്‍ സൃഷ്ടിക്കുന്നത് ഓസ്‌ട്രേലിയയിലെ എആര്‍സി സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്നും സിഡ്‌നി സര്‍വകലാശാലയില്‍ നിന്നുമുള്ള ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു. ക്ഷീരപഥത്തെക്കുറിച്ചും കോടിക്കണക്കിന് വര്‍ഷങ്ങളായി അത് എങ്ങനെ രൂപപ്പെട്ടുവെന്നതിനെക്കുറിച്ചും കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കാന്‍ ഇത് അവര്‍ക്ക് ഉപകാരപ്പെട്ടു.

മറ്റൊരു ഗ്യാലക്‌സിയായ യുജിസി 10738 എന്നു പേരിട്ടിരിക്കുന്ന ഗ്യാലക്‌സിയുടെ ഒരു ക്രോസ്‌സെക്ഷന്‍ നിരീക്ഷിക്കാന്‍ ചിലിയിലെ യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ വളരെ വലിയ ദൂരദര്‍ശിനി (വിഎല്‍ടി) ഉപയോഗിച്ചു. ഈ താരാപഥത്തിന് ക്ഷീരപഥത്തിന് സമാനമായ 'കട്ടിയുള്ള', 'നേര്‍ത്ത' ഡിസ്‌കുകളുണ്ടെന്ന് മനസ്സിലായി. കട്ടിയുള്ള ഡിസ്‌കുകളില്‍ പഴയ നക്ഷത്രങ്ങളും നേര്‍ത്ത ഡിസ്‌കുകളില്‍ പുതുതലമുറ നക്ഷത്രങ്ങളുമുണ്ടെന്ന് അവര്‍ നിര്‍വചിച്ചു. മുമ്പത്തെ സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായി, ഇത്തരം ഘടനകള്‍ വളരെക്കാലം മുമ്പ് ഒരു ചെറിയ താരാപഥവുമായി കൂട്ടിയിടിച്ചതിന്റെ ഫലമല്ല, ക്രമേണ സമാധാനപരമായ മാറ്റത്തിന്റെ ഫലമാണെന്ന് സൂചിപ്പിക്കുന്നു.

ശാസ്ത്രജ്ഞര്‍ പറയുന്നത് ഈ കണ്ടെത്തല്‍ ഒരു 'ഗെയിം ചേഞ്ചര്‍' ആണെന്നാണ്. ഇതൊക്കെയും എല്ലാ താരാപഥങ്ങളിലും സാധാരണമാണ്. 200,000 പ്രകാശവര്‍ഷത്തിലധികം വീതിയുള്ളതാണ് ഗ്യാലക്‌സി യുജിസി 10738. ക്ഷീരപഥത്തിന്റെ മുകളിലെ കണക്കുകള്‍ക്ക് സമാനമായി, 'കട്ടിയുള്ള ഡിസ്‌കും' പ്രധാനമായും പുരാതന നക്ഷത്രങ്ങളും ഇവിടെയുണ്ട്. ക്ഷീരപഥത്തിന്റെ നേര്‍ത്തതും കട്ടിയുള്ളതുമായ ഡിസ്‌കുകള്‍ ഭീമാകാരമായ കൂട്ടിയിടി കാരണം വന്നതല്ലെന്നും ഗ്യാലക്‌സി രൂപീകരണത്തിന്റെയും പരിണാമത്തിന്റെയും ഒരുസാധാരണ സംഭവമാണെന്നും സൂചിപ്പിക്കുന്നുവെന്ന് പ്രോജക്ട് ലീഡ് ഡോ. നിക്കോളാസ് സ്‌കോട്ട് പറഞ്ഞു.

താരാപഥങ്ങളുടെ പരിണാമവും ഭാവിയില്‍ കൂടുതല്‍ വിദൂര ക്ലസ്റ്ററുകളെ എങ്ങനെ വിശകലനം ചെയ്യുന്നു എന്നതുള്‍പ്പെടെ ഡോ. സ്‌കോട്ടിന്റെ അഭിപ്രായത്തില്‍ ഈ നിഗമനത്തിന് രണ്ട് ആഴത്തിലുള്ള സൂചനകളുണ്ട്. ക്ഷീരപഥത്തിന്റെ നേര്‍ത്തതും കട്ടിയുള്ളതുമായ ഡിസ്‌കുകള്‍ ലയനത്തിനുശേഷം രൂപംകൊണ്ടതാണെന്നും അതിനാല്‍ മറ്റ് താരാപഥങ്ങളില്‍ ഇത് കണ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷീരപഥത്തിന്റെ നിലവിലുള്ള വിശദമായ നിരീക്ഷണങ്ങള്‍ കൂടുതല്‍ വിദൂരത്തിലുള്ള താരാപഥങ്ങളെ നന്നായി വിശകലനം ചെയ്യാനായി ഉപയോഗിക്കാമെന്നും ഇതിനര്‍ത്ഥം.

ക്ഷീരപഥം പോലെ യുജിസി 10738 പ്രധാനമായും പുരാതന നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് നിര്‍ണ്ണയിക്കാന്‍ ടീമിന് കഴിഞ്ഞു. ഇരുമ്പിന്റെയും ഹൈഡ്രജന്‍, ഹീലിയം എന്നിവയുടെയും അനുപാതം കുറവാണിവിടെ. നേര്‍ത്ത ഡിസ്‌ക് നക്ഷത്രങ്ങള്‍ ഏറ്റവും പുതിയതും കൂടുതല്‍ ലോഹങ്ങള്‍ അടങ്ങിയതുമാണ്, അതില്‍ സൂര്യനെപ്പോലുള്ള നക്ഷത്രങ്ങള്‍ ഉള്‍പ്പെടുന്നു, അതില്‍ ഹീലിയത്തേക്കാള്‍ ഭാരമുള്ള 1.5 ശതമാനം മൂലകങ്ങളുണ്ട്. അത്തരം ഡിസ്‌കുകള്‍ മുമ്പ് മറ്റ് താരാപഥങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും, അവ ഒരേ തരത്തിലുള്ള നക്ഷത്ര വിതരണത്തെ അവതരിപ്പിക്കുന്നുണ്ടോ എന്ന് പറയാന്‍ കഴിയില്ലെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.

യുജിസി 10738 നിരീക്ഷിക്കാന്‍ ചിലിയിലെ യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ വളരെ വലിയ ദൂരദര്‍ശിനി ഉപയോഗിച്ചാണ് സ്‌കോട്ടും സഹപ്രവര്‍ത്തകരും ഈ പ്രശ്‌നം പരിഹരിച്ചത്. 320 ദശലക്ഷം പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്യാലക്‌സി സ്ഥിതിചെയ്യുന്നത്, അത് ഭൂമിയിലേക്ക് തിരിഞ്ഞിരിക്കുന്ന രീതിയിലാണ്. അതിനാല്‍ ഇത് നോക്കുമ്പോള്‍ അതിന്റെ ഘടനയുടെ ഒരു ക്രോസ് സെക്ഷന്‍ ലഭിക്കുന്നു. മള്‍ട്ടിയൂണിറ്റ് സ്‌പെക്ട്രോസ്‌കോപ്പിക് എക്‌സ്‌പ്ലോറര്‍ അഥവാ മ്യൂസ് എന്ന ഉപകരണം ഉപയോഗിച്ച് ഇത് വിലയിരുത്താന്‍ കഴിഞ്ഞു. താരാപഥങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് മനസിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ കെന്‍ ഫ്രീമാന്‍ പറഞ്ഞു. 

ക്ഷീരപഥം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ അറിയാം, എന്നാല്‍ ക്ഷീരപഥം ഒരു സാധാരണ താരാപഥമല്ല എന്ന ആശങ്ക എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു. ക്ഷീരപഥത്തിന്റെ രൂപീകരണം മറ്റ് ഡിസ്‌ക് ഗ്യാലക്‌സികള്‍ എങ്ങനെയാണ് ഒത്തുചേര്‍ന്നതെന്നതിന് സമാനമാണെന്ന് ഇപ്പോള്‍ തിരിച്ചറിയാറായെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!