സൗരയൂഥത്തിന് പുറത്തെ 'ശിശു'; ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി, പഴക്കം വെറും 30 ലക്ഷം വര്‍ഷം

Published : Nov 30, 2024, 12:10 PM ISTUpdated : Nov 30, 2024, 12:15 PM IST
സൗരയൂഥത്തിന് പുറത്തെ 'ശിശു'; ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി, പഴക്കം വെറും 30 ലക്ഷം വര്‍ഷം

Synopsis

മൂന്ന് ദശലക്ഷം വര്‍ഷം പഴക്കം കണക്കാക്കുന്ന ഈ ഗ്രഹം ഇപ്പോഴും അതിന്‍റെ ശൈശവദശയില്‍ തന്നെയെന്ന് ഗവേഷകര്‍ 

നോര്‍ത്ത് കരോലിന: ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. ഏകദേശം മൂന്ന് ദശലക്ഷം (30 ലക്ഷം) വർഷം മാത്രം പ്രായമുള്ള ഈ എക്‌സോപ്ലാനറ്റിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര് TIDYE-1b അഥവാ IRAS 04125+2902 b എന്നാണ്. 

മനുഷ്യന്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹമാണ് TIDYE-1b എന്നാണ് നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ വിവരിക്കുന്നത്. നാസയുടെ ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വെ സാറ്റ്‌ലൈറ്റ് ഉപയോഗിച്ചാണ് ഈ കുട്ടി ഗ്രഹത്തെ സൗരയൂഥത്തിന് പുറത്തുവച്ച് കണ്ടെത്തിയത്. വെറും 30 ലക്ഷം വര്‍ഷത്തെ പ്രായം കണക്കാക്കുന്ന ഈ ഗ്രഹം ഇപ്പോഴും അതിന്‍റെ ശൈശവദശയില്‍ തന്നെയാണ് എന്ന് ഗവേഷകര്‍ വാദിക്കുന്നു. TIDYE-1bന്‍റെ കണ്ടെത്തലിനെ കുറിച്ചുള്ള പഠനം നേച്ചര്‍ ജേണലില്‍ നവംബര്‍ 20ന് പ്രസിദ്ധീകരിച്ചു. നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായ മാഡിസണ്‍ ബാര്‍ബര്‍ ആണ് ഈ ഗവേഷണ പ്രബന്ധത്തിന്‍റെ പ്രധാന രചയിതാവ്. 

Read more: 'എല്ലാവർക്കും നന്ദി'; ബഹിരാകാശത്ത് താങ്ക്സ് ഗിവിങ് ഡേ ആഘോഷമാക്കി സുനിത വില്യംസും സംഘവും

10 മുതല്‍ 40 ദശലക്ഷം വരെ പ്രായമുള്ള ഒരു ഡസണിലേറെ ഗ്രഹങ്ങളെ ട്രാന്‍സിറ്റ് രീതി വഴി മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയില്‍ ഏറ്റവും ഇളയ ഗ്രഹം TIDYE-1b ആണ്. TIDYE-1b ഗ്രഹത്തെ കുറിച്ചുള്ള പഠനം, ഒരു ഗ്രഹം രൂപപ്പെടുന്നതിന്‍റെ ആരംഭ കാലഘട്ടങ്ങളെ കുറിച്ച് സുപ്രധാന വിവരങ്ങള്‍ നല്‍കും എന്നാണ് നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകരുടെ വിലയിരുത്തല്‍. 

ഭൂമിയിൽ നിന്ന് ഏകദേശം 520 പ്രകാശവർഷം അകലെ നിലകൊള്ളുന്ന TIDYE-1bയ്ക്ക് നമ്മുടെ ഗ്രഹത്തിന്‍റെ 11 മടങ്ങ് വ്യാസമുണ്ട് എന്ന് കണക്കാക്കുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന TIDYE-1b എന്ന ഗ്രഹം ഒരു എക്‌സോപ്ലാനറ്റാണ്. നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളാണ് എക്സോപ്ലാനറ്റുകള്‍. സൗരയൂഥത്തില്‍ എല്ലാ ഗ്രഹങ്ങളും ചുറ്റുന്നത് സൂര്യനെയാണെങ്കില്‍ എക്സോപ്ലാനറ്റുകള്‍ മറ്റ് നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്നവയായിരിക്കും. ഓരോ 8.8 ദിവസം കൂടുമ്പോഴും അതിന്‍റെ നക്ഷത്രത്തെ TIDYE-1b ഭ്രമണം പൂര്‍ത്തിയാക്കുന്നതായാണ് അനുമാനം.

NB: വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന ചിത്രം സാങ്കല്‍പികം 

Read more: അഭിമാനം ഇന്ത്യയുടെ ആദിത്യ-എല്‍1; സൂര്യരഹസ്യത്തിന്‍റെ ചുരുളഴിച്ചു, മനുഷ്യരാശിയെ കാക്കുന്ന കണ്ടെത്തല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV
Read more Articles on
click me!

Recommended Stories

3.7 ബില്യൺ വർഷം പഴക്കമുള്ള ചൊവ്വ പ്രദേശം, അമ്പരപ്പിക്കും ചിത്രങ്ങൾ പുറത്തുവിട്ട് ഇഎസ്എ
ഭൂമിയുടെ ഹൈഡ്രജൻ ഹാലോ പഠന ദൗത്യം ആരംഭിച്ച് നാസയുടെ കറതേര്‍സ് നിരീക്ഷണ കേന്ദ്രം