ചന്ദ്രയാൻ രണ്ട് ചന്ദ്രനിലേക്ക്; ഉപഗ്രഹത്തെ ലൂണാർ ട്രാൻസ്ഫർ ട്രജക്ടറിയിലേക്ക് വിജയകരമായി മാറ്റി

By Web TeamFirst Published Aug 14, 2019, 6:04 AM IST
Highlights

ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. സെപ്റ്റംബർ രണ്ടിനായിരിക്കും വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററും വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്. 

ബം​ഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ട് ഭൂകേന്ദ്രീകൃത ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ന് പുലർച്ചെ 2:21നാണ് ചന്ദ്രയാൻ രണ്ടിനെ  ലൂണാർ ട്രാൻസ്ഫർ ട്രജക്ടറിയിലേക്ക് മാറ്റിയത്. 1203 സെക്കൻഡ് (20.05 മിനുട്ട്) നേരം പേടകത്തിലെ പ്രൊപ്പൽഷൻ സിസ്റ്റം പ്രവ‍ർത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂർത്തിയാക്കിയത്. 


Trans Lunar Insertion (TLI) maneuver was performed today (August 14, 2019) at 0221 hrs IST as planned.

For details please see https://t.co/3TUN7onz6z

Here's the view of Control Centre at ISTRAC, Bengaluru pic.twitter.com/dp5oNZiLoL

— ISRO (@isro)

ജൂലൈ 22നാണ് ചന്ദ്രയാൻ രണ്ട് ഉപഗ്രഹം വിക്ഷേപിച്ചത്. ജൂലൈ 23 മുതൽ ഈ മാസം 6 വരെ അഞ്ച് തവണ പേടകത്തിന്റെ ഭ്രമണപഥം വികസിപ്പിച്ച ശേഷമാണ് ഇന്ന് പുലർച്ചെ ലൂണാർ ട്രാൻസ്ഫർ ട്രജക്ടറയിലേക്ക് മാറ്റിയത്. പേടകത്തിലെ എല്ലാ ഘടകങ്ങളും സാധാരണനിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്‍റോ അറിയിച്ചു. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. 

സെപ്റ്റംബർ രണ്ടിനായിരിക്കും വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററും വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്. 

click me!