SMART : സൂപ്പർസോണിക് മിസൈൽ സഹായ ടോർപ്പിഡോ സംവിധാനം ഇന്ത്യ വിജകരമായി പരീക്ഷിച്ചു

Web Desk   | Asianet News
Published : Dec 13, 2021, 05:59 PM IST
SMART : സൂപ്പർസോണിക് മിസൈൽ സഹായ  ടോർപ്പിഡോ സംവിധാനം ഇന്ത്യ വിജകരമായി പരീക്ഷിച്ചു

Synopsis

ടോർപ്പിഡോയുടെ പരമ്പരാഗത പരിധിക്കപ്പുറം അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷി വർദ്ധിപ്പിക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

ദില്ലി :ഡിആർഡിഒ (Development Organisation (DRDO) വികസിപ്പിച്ച സൂപ്പർസോണിക് മിസൈൽ അസിസ്റ്റഡ് ടോർപ്പിഡോ സംവിധാനം (Supersonic Missile Assisted Release of Torpedo) ഒഡീഷയിലെ വീലർ ദ്വീപിൽ നിന്ന് ഇന്ന് വിജയകരമായി വിക്ഷേപിച്ചു.അടുത്ത തലമുറ മിസൈൽ അധിഷ്ഠിത ടോർപ്പിഡോ ഡെലിവറി സംവിധാനമാണിത്. ദൗത്യത്തിനിടെ, മിസൈലിന്റെ മുഴുവൻ ദൂര ശേഷിയും വിജയകരമായി പ്രദർശിപ്പിച്ചു.

ടോർപ്പിഡോയുടെ പരമ്പരാഗത പരിധിക്കപ്പുറം അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷി വർദ്ധിപ്പിക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മിസൈലിൽ ടോർപ്പിഡോ, പാരച്യൂട്ട് ഡെലിവറി സിസ്റ്റം, റിലീസ് മെക്കാനിസം  എന്നി സംവിധാനങ്ങൾ  ഉണ്ട് . ഈ കാനിസ്റ്റർ അധിഷ്‌ഠിത മിസൈൽ സംവിധാനത്തിൽ രണ്ട് ഘട്ട സോളിഡ് പ്രൊപ്പൽഷൻ, ഇലക്‌ട്രോ-മെക്കാനിക്കൽ ആക്യുവേറ്ററുകൾ, പ്രിസിഷൻ ഇനേർഷ്യൽ നാവിഗേഷൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ അടങ്ങിയിരിക്കുന്നു.

ഗ്രൗണ്ട് മൊബൈൽ ലോഞ്ചറിൽ നിന്നാണ് മിസൈൽ വിക്ഷേപിക്കുന്നത്, ഇതിന് നിരവധി ദൂരങ്ങൾ മറികടക്കാൻ കഴിയും. സൂപ്പർസോണിക് മിസൈൽ അസിസ്റ്റഡ് ടോർപ്പിഡോ സംവിധാനത്തിന്റെ പരീക്ഷണ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രതിരോധ മന്ത്രി  ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ