പ്രശസ്ത സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജൻ പീറ്റർ ഹിഗ്‌സ് അന്തരിച്ചു

By Web TeamFirst Published Apr 9, 2024, 11:33 PM IST
Highlights

ഹിഗ്സ് ബോസോൺ സിദ്ധാന്തം മുന്നോട്ട്  വെച്ചതിന് 2013-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഫ്രാങ്കോയ്സ് ഇംഗ്ലർട്ടുമായി ഹിഗ്‌സ് പങ്കിട്ടിരുന്നു.

പ്രശസ്‌ത ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജൻ പീറ്റർ ഹിഗ്‌സ് അന്തരിച്ചു. 94 വയസായിരുന്നു. 1964-ൽ പീറ്റർ ഹിഗ്‌സ് ഉൾപ്പെടെ ആറു ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തിൽ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് രൂപം കൊടുത്ത, ഹിഗ്സ് ബോസോൺ എന്ന സങ്കൽപം മുന്നോട്ടുവച്ചത്.

യുക്തിവാദിയായ ഹിഗ്ഗ്സ്, ഹിഗ്സ് ബോസോൺ കണികയെ ദൈവകണികയെന്ന് വിളിക്കുന്നതിന് എതിരായിരുന്നു. ഹിഗ്സ് ബോസോൺ സിദ്ധാന്തം മുന്നോട്ട്  വെച്ചതിന് 2013-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഫ്രാങ്കോയ്സ് ഇംഗ്ലർട്ടുമായി ഹിഗ്‌സ് പങ്കിട്ടിരുന്നു.

ഇപ്പോൾ കണ്ടത് ട്രെയിലറോ, വരാനിരിക്കുന്നത് ഇതിലും വലുത്, അടുത്ത സൂര്യ​ഗ്രഹണത്തിന് രണ്ട് വർഷത്തെ കാത്തിരിപ്പ്!

 


 

click me!