ഗഗൻയാൻ ആദ്യ ദൗത്യം ഡിസംബറിൽ; ഐഎസ്ആര്‍ഒ ചെയര്‍മാൻ ഡോ. വി നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട്

Published : Aug 15, 2025, 02:40 PM IST
Dr. V Narayanan

Synopsis

ഡിസംബറില്‍ വ്യോംമിത്ര റോബോട്ടുമായി ഗഗൻയാൻ പേടകം ബഹിരാകാശത്തേക്ക് കുതിക്കുമെന്ന് ഇസ്രൊ ചെയര്‍മാന്‍റെ വാക്കുകള്‍

തിരുവനന്തപുരം: ഗഗൻയാൻ ആദ്യ ദൗത്യം ഈ വർഷം ഡിസംബറിൽ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട്. 2025 ഡിസംബറില്‍ വ്യോംമിത്ര റോബോട്ടുമായി ഗഗൻയാൻ പേടകം ബഹിരാകാശത്തേക്കയക്കും. ഭാരതീയ ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കാൻ ജോലി തുടങ്ങിക്കഴിഞ്ഞു. 2035-ഓടെ നിലയം കമ്മീഷൻ ചെയ്യുമെന്നും ഇസ്രൊ തലവന്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ 2025ല്‍ ആകെ ലക്ഷ്യമിടുന്നത് 8 ദൗത്യങ്ങളെന്ന് ചെയർമാൻ ഡോ. വി നാരായണൻ സ്ഥിരീകരിച്ചു. ഇസ്രൊയുടെ അടുത്ത വിക്ഷേപണ ദൗത്യമേതെന്ന് വൈകാതെ പ്രഖ്യാപിക്കും. ഗതിനിർണ്ണയ ഉപഗ്രഹമായ എൻവിഎസ്-03യുടെ വിക്ഷേപണം ഉടൻ നടത്തും. നാവിക് ശൃംഖലയിലെ മുൻ ഉപഗ്രഹമായ എൻവിഎസ് 02-വിൽ വിക്ഷേപണ ശേഷം സാങ്കേതിക പ്രശ്നം കണ്ടെത്തിയിരുന്നു. ബഹിരാകാശത്തെ നാസ- ഇസ്രൊ സംയുക്ത ദൗത്യമായ നൈസാര്‍ ഉപഗ്രഹം പ്രവർത്തന സജ്ജമായിക്കൊണ്ടിരിക്കുന്നു. ആക്‌സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദര്‍ശിച്ച ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഉടൻ രാജ്യത്ത് തിരിച്ചെത്തും. ദേശീയ ബഹിരാകാശ ദിനത്തിന് മുമ്പ് ശുഭാംശുവിന്‍റെ മടങ്ങിവരവുണ്ടാകുമെന്നും ഡോ.വി നാരായണൻ കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും