പ്രോബ-3 നാഴികക്കല്ലാവും, ഇസ്രൊയെ ലോകം ഇന്ന് നമിക്കും, വാഴ്‌ത്തും; വിക്ഷേപണം എങ്ങനെ തത്സമയം കാണാം

Published : Dec 04, 2024, 10:40 AM ISTUpdated : Dec 04, 2024, 10:47 AM IST
പ്രോബ-3 നാഴികക്കല്ലാവും, ഇസ്രൊയെ ലോകം ഇന്ന് നമിക്കും, വാഴ്‌ത്തും; വിക്ഷേപണം എങ്ങനെ തത്സമയം കാണാം

Synopsis

ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഇരട്ട പേടകങ്ങളെ പിഎസ്എല്‍വി റോക്കറ്റില്‍ വിക്ഷേപിക്കുക 

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് മറ്റൊരു ചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയാണ് ഇന്ന് (ഡിസംബര്‍ 4) ഐഎസ്ആര്‍ഒ. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഇരട്ട സാറ്റ്‌ലൈറ്റ് ദൗത്യമായ പ്രോബ-3 ഇന്ന് ഇസ്രൊ പിഎസ്എല്‍വി-സി59 ഉപയോഗിച്ച് വിക്ഷേപിക്കും. സൗര പര്യവേഷണത്തില്‍ പുത്തന്‍ നാഴികക്കല്ലാകുന്ന പരീക്ഷണം എങ്ങനെ തത്സമയം കാണാം എന്ന് നോക്കാം. 

പ്രോബ-3 വിക്ഷേപണം തത്സമയം കാണാം

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 4.08നാണ് പിഎസ്എല്‍വി-സി59 റോക്കറ്റില്‍ പ്രോബ-3 വിക്ഷേപിക്കുക. ഐഎസ്ആര്‍ഒയുടെ യൂട്യൂബ് ചാനല്‍ വഴി തത്സമയം പ്രോബ-3 ലോഞ്ച് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ കാണാം. പ്രോബ-3 വിക്ഷേപണത്തിന്‍റെ അപ്‌ഡേറ്റുകള്‍ ഇസ്രൊ ഒഫീഷ്യല്‍ എക്‌സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടില്‍ പങ്കുവെയ്ക്കുന്നുണ്ട്. 

ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. ഇഎസ്എ നിര്‍മിച്ച കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നീ ഒരു ജോഡി പേടകങ്ങളെ ഐഎസ്ആര്‍ഒ ഒരൊറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് പ്രോബ-3. ഇസ്രൊയുടെ മറ്റ് ദൗത്യങ്ങള്‍ക്കൊന്നുമില്ലാത്ത ചില പ്രത്യേകതകള്‍ പ്രോബ-3 ദൗത്യത്തിനുണ്ട്. 

'കൊറോണ'യെ കുറിച്ചുള്ള പഠനം

സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തില്‍ ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം വരുന്ന തരത്തില്‍ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുല്‍റ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണ് പ്രോബ-3 എന്നതാണ് ഏറ്റവും വലിയ സവിശേഷത. 

Read more: കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് ചരിത്രമെഴുതാന്‍ ഐഎസ്ആര്‍ഒ, ഇഎസ്എ; പ്രോബ-3 ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

3.7 ബില്യൺ വർഷം പഴക്കമുള്ള ചൊവ്വ പ്രദേശം, അമ്പരപ്പിക്കും ചിത്രങ്ങൾ പുറത്തുവിട്ട് ഇഎസ്എ
ഭൂമിയുടെ ഹൈഡ്രജൻ ഹാലോ പഠന ദൗത്യം ആരംഭിച്ച് നാസയുടെ കറതേര്‍സ് നിരീക്ഷണ കേന്ദ്രം