വ്യാഴത്തിന്റെ ഉപഗ്രഹത്തില്‍ ജലനീരാവി, അത്ഭുതത്തോടെ ശാസ്ത്രലോകം

By Web TeamFirst Published Jul 28, 2021, 4:39 PM IST
Highlights

സൗരയൂഥത്തിലെ ഒമ്പതാമത്തെ വലിയ വസ്തുവാണ് ഗാനിമീഡ്. ഭൂമിയുടെ എല്ലാ സമുദ്രങ്ങളെയും ഒന്നിച്ച് ചേര്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഇവിടെ അടങ്ങിയിട്ടുണ്ടെന്ന് മുന്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. എങ്കിലും ഭൂമിയേക്കാള്‍ 2.4 മടങ്ങ് ചെറുതാണിത്.

വ്യാഴത്തിന്റെ ചന്ദ്രനായ ഗാനിമീഡിന് ചുറ്റും ജല നീരാവി. ഈ അത്ഭുത പ്രതിഭാസം കണ്ടെത്തിയത് ഹബിള്‍ ടെലിസ്‌കോപ്പാണ്. സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനാണ് ഗാനിമീഡിന്‍. വ്യാഴത്തിന്റെ ചന്ദ്രനായ ഗാനിമീഡിന് ചുറ്റുമുള്ള അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ തെളിവുകള്‍ ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി കണ്ടെത്തി. ഇവിടുത്തെ മഞ്ഞുപാളികള്‍ ഖരാവസ്ഥയില്‍ നിന്ന് വാതകത്തിലേക്ക് മാറുന്നതിനനുസരിച്ച് നീരാവി രൂപം കൊള്ളുന്നവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രക്രിയയെ സപ്ലൈമേഷന്‍ എന്ന് വിളിക്കുന്നു. ഹബിളില്‍ നിന്നുള്ള ഏറ്റഴും പുതിയ ആര്‍ക്കൈവല്‍ നിരീക്ഷണങ്ങള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ നീരാവി കണ്ടെത്തിയത്.

സൗരയൂഥത്തിലെ ഒമ്പതാമത്തെ വലിയ വസ്തുവാണ് ഗാനിമീഡ്. ഭൂമിയുടെ എല്ലാ സമുദ്രങ്ങളെയും ഒന്നിച്ച് ചേര്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഇവിടെ അടങ്ങിയിട്ടുണ്ടെന്ന് മുന്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. എങ്കിലും ഭൂമിയേക്കാള്‍ 2.4 മടങ്ങ് ചെറുതാണിത്. വളരെ തണുപ്പും. സൗരയൂഥത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ഉപഗ്രഹം എന്നതിനപ്പുറം, കാന്തികക്ഷേത്രം ഉള്ള ഏക ചന്ദ്രന്‍ കൂടിയാണ് ഗാനിമീഡ്. ഉത്തര, ദക്ഷിണ ധ്രുവങ്ങളില്‍ ചുറ്റും ഇതിന് അറോറകള്‍ ഉണ്ട്. 1996 ല്‍ ഇതേ ദൂരദര്‍ശിനി ഉപയോഗിച്ച് കണ്ടെത്തിയ ഓക്‌സിജന്‍ അന്തരീക്ഷമാണ് ഈ അറോറകള്‍ക്ക് കാരണമെന്ന് ഗവേഷകര്‍ വിശ്വസിച്ചു. എന്നാല്‍ ദിവസവും ചില സവിശേഷതകള്‍ കാരണം ഗാനിമീഡിന്റെ ഉപരിതല താപനിലയില്‍ കാര്യമായ വ്യത്യാസമുണ്ടാകും. 

തണുപ്പാണെങ്കിലും താപനില 300 ഡിഗ്രി ഫാരന്‍ഹീറ്റില്‍ (184 ഡിഗ്രി സെല്‍ഷ്യസ്) എത്താന്‍ കഴിയും, എന്നാല്‍ ഉപരിതലത്തില്‍ ശീതീകരിച്ച വാട്ടര്‍ ഐസ് ഷെല്ലാണ്. ഈ പുറംതോടിന് 100 മൈല്‍ (161 കിലോമീറ്റര്‍) താഴെ ഉപ്പു സമുദ്രമാണ്. ഗാനിമീഡിന്റെ ഐസ് ഷെല്‍ പാറപോലെ കഠിനമാണെങ്കിലും, സൂര്യനില്‍ നിന്നുള്ള ചാര്‍ജ്ജ് കണങ്ങളുടെ ഒരു പ്രവാഹം നീരാവിയെ ഇല്ലാതാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, നീരാവി സൃഷ്ടിക്കുന്നതിന് ഐസ് ഷെല്ലിലൂടെ സമുദ്രം ബാഷ്പീകരിക്കപ്പെടുന്നില്ലെന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അതു കൊണ്ട് തന്നെ ഇപ്പോഴത്തെ കണ്ടെത്തലിന് ഒരു വിശദീകരണമുണ്ടായിട്ടില്ല.

1998 ലാണ് ഗാനിമീഡിന്റെ ആദ്യ അള്‍ട്രാവയലറ്റ് ചിത്രങ്ങള്‍ ഹബിള്‍ പകര്‍ത്തിയത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ജ്യൂസ് മിഷന്‍ അഥവാ ജുപിറ്റര്‍ ഐസി മൂണ്‍സ് എക്‌സ്‌പ്ലോറര്‍ 2022 ല്‍ ആരംഭിക്കും. 2029 ല്‍ വ്യാഴത്തെയും അതിന്റെ ഏറ്റവും വലിയ മൂന്ന് ഉപഗ്രഹങ്ങളെയും നിരീക്ഷിക്കാന്‍ മൂന്ന് വര്‍ഷം ചെലവഴിക്കും. ഗാനിമീഡിനെയും ഈ സര്‍വേയില്‍ ഉള്‍പ്പെടുത്തും. അടുത്തിടെ, 2016 മുതല്‍ വ്യാഴത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നാസയുടെ ജൂനോ പേടകം രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഗാനിമീഡിന്റെ ആദ്യത്തെ ക്ലോസപ്പ് ചിത്രങ്ങള്‍ എടുത്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!