
കാൻപൂർ: രാജ്യത്തെ ആദ്യ സ്പേസ് സയൻസ് & ആസ്ട്രോണമി ഡിപ്പാർട്ട്മെന്റ് (Department of Space Science & Astronomy) ഐഐടി കാൺപൂരിൽ (IIT Kanpur). ഐഐടിയുടെ ബോർഡ് ഓഫ് ഗവർണേർസ് പുതിയ വകുപ്പ് രൂപീകരിക്കാൻ അനുമതി നൽകി. എഞ്ചിനിയർമാരെയും ജ്യോതിശ്ശാസ്‌ത്രജ്ഞരെയും ഒരുമിച്ച് കൊണ്ട് വരുന്ന രാജ്യത്തെ ആദ്യ പഠന വകുപ്പായിരിക്കും ഇതെന്നാണ് ഐഐടി കാൺപൂർ അവകാശപ്പെടുന്നത്. ഇൻസ്ട്രുമെന്‍റേഷൻ എഞ്ചിനിയറിംഗ്, ഡാറ്റ അനലിറ്റിക്സ്, സ്പേസ് റോബോട്ടിക്സ് എന്നീ മേഖലകളിൽ ഡിപ്പാർട്ട്മെന്‍റ് ശ്രദ്ധ കേന്ദ്രീകരിക്കും.
ഇന്ത്യൻ ബഹിരാകാശ രംഗം സ്വകാര്യ മേഖലയ്ക്ക് കൂടി തുറന്ന് കൊടുത്തിരിക്കുന്ന സാഹചര്യത്തിൽ ധാരാളം തൊഴിൽ സാധ്യതകൾ പുതുതായി ഉണ്ടായിട്ടുണ്ടെന്നും ഇതിന് വേണ്ടി വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് പുതിയ ഡിപ്പാർട്ട്മെന്റിന്‍റെ ലക്ഷ്യമെന്നും ഐഐടി കാൻപൂർ ഡയറക്ടർ അഭയ് കരന്ദികർ വിശദീകരിച്ചു.
ഐഎസ്ആർഒ അടക്കമുള്ള സംവിധാനങ്ങളുമായി സഹകരിച്ചുകൊണ്ടായിരിക്കും പുതിയ പഠന വകുപ്പ് മുന്നോട്ട് പോകുകയെന്ന് ഐഐടി കാൺപൂർ ഡയറക്ടർ ട്വീറ്റ് ചെയ്തു.