സമുദ്രങ്ങളും കടലും വറ്റിപ്പോയാല്‍; ലോകത്തെ ചിന്തിപ്പിച്ച് വീഡിയോ

By Web TeamFirst Published Feb 4, 2020, 6:05 PM IST
Highlights

മുന്‍പ് നാസയില്‍ ഉണ്ടായിരുന്നു ശാസ്ത്രകാരനാണ്  ജെയിംസ് ഒ ഡോണാഗ്, ഇപ്പോള്‍ ജപ്പാന്‍റെ ബഹിരാകാശ ഏജന്‍സിയിലാണ് പ്രവര്‍ത്തിക്കുന്നത്. നാസയുടെ ഫിസിസ്റ്റും ആനിമേറ്ററുമായ ഹോറച്ച് മൈക്കിള്‍ 2008 ല്‍ ഉണ്ടാക്കിയ സമുദ്രങ്ങള്‍ വറ്റിയാല്‍ എന്ന വീഡിയോയിലാണ് കൂടുതല്‍ വിവരങ്ങള്‍ നല്‍കി പുനര്‍നിര്‍മ്മിച്ചത്.
 
ടോക്കിയോ: ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗം സമുദ്രവും കടലുമാണ്. അതിനാല്‍ തന്നെ ഭൂമിയിലെ ജീവന്‍റെ ആധാരം തന്നെ ഈ സമുദ്രങ്ങളാണ്. എന്നാല്‍ സമുദ്രങ്ങള്‍ വറ്റിപ്പോയാല്‍ എന്താണ് സംഭവിക്കുക. 2008ല്‍ നാസ ഇറക്കിയ വീഡിയോ വീണ്ടും റീമേക്ക് ചെയ്തിരിക്കുകയാണ് പ്ലാനിറ്ററി ശാസ്ത്രകാരന്‍ ജെയിംസ് ഒ ഡോണാഗ് ആണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സമുദ്രങ്ങള്‍ വറ്റിയാല്‍ ലോകത്തിന്‍റെ അഞ്ചില്‍ മൂന്ന് ഭാഗം എങ്കിലും വെളിയില്‍ വരും എന്നാണ് വീഡിയോ നല്‍കുന്ന സൂചനകള്‍.

മുന്‍പ് നാസയില്‍ ഉണ്ടായിരുന്നു ശാസ്ത്രകാരനാണ്  ജെയിംസ് ഒ ഡോണാഗ്, ഇപ്പോള്‍ ജപ്പാന്‍റെ ബഹിരാകാശ ഏജന്‍സിയിലാണ് പ്രവര്‍ത്തിക്കുന്നത്. നാസയുടെ ഫിസിസ്റ്റും ആനിമേറ്ററുമായ ഹോറച്ച് മൈക്കിള്‍ 2008 ല്‍ ഉണ്ടാക്കിയ സമുദ്രങ്ങള്‍ വറ്റിയാല്‍ എന്ന വീഡിയോയിലാണ് കൂടുതല്‍ വിവരങ്ങള്‍ നല്‍കി പുനര്‍നിര്‍മ്മിച്ചത്.

ഇത്തരത്തില്‍ സമുദ്രങ്ങള്‍ വറ്റിയാല്‍ ആദ്യമായി ദൃശ്യമാകുക ഭൂഖണ്ഡങ്ങളുടെ അരികുകളായിരിക്കും എന്ന് വീഡിയോ കാണിച്ചുതരുന്നു. ആദ്യഘട്ടത്തില്‍ തന്നെ ആര്‍ക്കും കാണാന്‍ കഴിയാത്ത ഭൂമിയുടെ വശങ്ങള്‍ കാണിക്കുന്നതാണ് വീഡിയോ എന്നാണ് ജെയിംസ് ഒ ഡോണാഗ് പറയുന്നത്. സമുദ്രം വറ്റുന്നതോടെ മനുഷ്യന്‍ പണ്ട് ഭൂഖണ്ഡങ്ങളില്‍ നിന്നും മറ്റൊരു ഭൂഖണ്ഡത്തിലേക്ക് സഞ്ചരിക്കാന്‍ ഇടയായ ഭൂഖണ്ഡ പാലങ്ങള്‍ തെളിഞ്ഞുവരും. 

അതിനൊപ്പം തന്നെ ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വതനിര വെളിവാകും. സമുദ്ര നിരപ്പ് 2,000 മീറ്റര്‍ മുതല്‍ 3,000 മീറ്റര്‍വരെ താഴുമ്പോഴാണ് ഇത് തെളിയുന്നത്. മിഡ് ഓഷ്യന്‍ റിഡ്ജിലെ ഈ പര്‍വ്വത നിരയ്ക്ക് 60,000 കിലോമീറ്റര്‍ നീളമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. 

click me!