ആദ്യ ദൗത്യം വിജയമാക്കി പുതിയ ഇസ്രൊ ചെയര്‍മാന്‍; നൂറാം വിക്ഷേപണം നിയന്ത്രിച്ചത് മലയാളിയായ തോമസ് കുര്യൻ

Published : Jan 29, 2025, 08:29 AM IST
ആദ്യ ദൗത്യം വിജയമാക്കി പുതിയ ഇസ്രൊ ചെയര്‍മാന്‍; നൂറാം വിക്ഷേപണം നിയന്ത്രിച്ചത് മലയാളിയായ തോമസ് കുര്യൻ

Synopsis

മലയാളിയായ തോമസ് കുര്യനായിരുന്നു ഇസ്രൊയുടെ ശ്രീഹരിക്കോട്ടയിലെ 100-ാം ചരിത്ര ബഹിരാകാശ ദൗത്യത്തിന്‍റെ മിഷന്‍ ഡയറക്ടര്‍

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍ പദവിയില്‍ ഡോ. വി നാരായണന് വിജയത്തുടക്കം. ഇസ്രൊ മേധാവിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യമായ 'GSLV-F15/NVS-02' വിജയമാക്കാന്‍ വി നാരായണനായി. ഐഎസ്ആര്‍ഒയുടെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുള്ള 100-ാം വിക്ഷേപണം എന്ന പ്രത്യേകതയും ജിഎസ്എല്‍വി-എഫ്‌15/എന്‍വിഎസ്-02 ദൗത്യത്തിനുണ്ടായിരുന്നു. മലയാളിയായ തോമസ് കുര്യനായിരുന്നു ഇസ്രൊയുടെ ഈ ചരിത്ര ബഹിരാകാശ ദൗത്യത്തിന്‍റെ മിഷന്‍ ഡയറക്ടര്‍ എന്നത് ഇരട്ടി അഭിമാനമായി. 

ഇന്ന് രാവിലെ 6.23ന് സതീഷ്‌ ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി റോക്കറ്റ്, രണ്ടാം തലമുറ എന്‍വിഎസ്-02 സാറ്റ്‌ലൈറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം. 

 

Read more: ശ്രീഹരിക്കോട്ടയിൽ സെഞ്ചുറിയടിച്ച് ഇസ്രൊ; 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി ഐഎസ്ആർഒ

ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്ന് ഇസ്രൊ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. 'ശ്രീഹരിക്കോട്ടയിൽ മൂന്നാം വിക്ഷേപണത്തറയ്ക്ക് അടക്കം അനുമതിയായി കഴിഞ്ഞു. ചന്ദ്രയാൻ ശ്രേണിയിലടക്കം കൂടുതൽ ദൗത്യങ്ങൾ വരാനിരിക്കുന്നു'- എന്നും പറഞ്ഞ വി നാരായണന്‍ മുന്‍ തലവന്‍മാര്‍ അടക്കമുള്ള ഐഎസ്ആര്‍ഒ കുടുംബാംഗങ്ങള്‍ക്ക് നന്ദി അറിയിച്ചു. നാസ- ഐഎസ്ആർഒ സംയുക്ത സംരംഭമായ നിസാര്‍ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം വൈകാതെ നടക്കുമെന്നും ഇസ്രൊ മേധാവി അറിയിച്ചു. കിറുകൃത്യമായാണ് എന്‍വിഎസ്-02 സാറ്റ്‌ലൈറ്റിനെ ജിഎസ്എല്‍വി ഭ്രമണപഥത്തിൽ സ്ഥാപിച്ചതെന്ന് മിഷൻ ഡയറക്ടർ തോമസ് കുര്യൻ വ്യക്തമാക്കി. 

Read more: ശ്രീഹരിക്കോട്ടയിലെ 100-ാം വിക്ഷേപണം നൂറുമേനി വിജയം; എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ, ഐഎസ്ആര്‍ഒയ്ക്ക് അഭിമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രാത്രിയിൽ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നതും ചൂടും തമ്മിൽ ബന്ധമുണ്ടോ? ശീതരക്ത ജീവിയായ പാമ്പിന്റെ സവിശേഷതകൾ
ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തിയ വോയേജർ 1-ലെ ഒരു ഉപകരണം നാസ ഓഫാക്കി, നിർണായക നീക്കം ഇക്കാരണത്താൽ