ഐഎസ്ആര്‍ഒയുടെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് വിക്ഷേപണം ഇന്ന്

Published : Feb 17, 2024, 06:25 AM IST
ഐഎസ്ആര്‍ഒയുടെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് വിക്ഷേപണം ഇന്ന്

Synopsis

കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഈ ഉപഗ്രഹത്തിലൂടെ സാധിക്കും

തിരുവനന്തപുരം: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി ഐ.എസ്.ആർ.ഒ നിർമ്മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് ഇന്ന് വിക്ഷേപിക്കും. ജി.എസ്.എൽ.വി എഫ്-14 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വൈകീട്ട് 5.35-നാണ് വിക്ഷേപണം നടക്കുക. കാലാവസ്ഥ പ്രവചനത്തിനും, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഉപഗ്രഹം മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്. കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇൻസാറ്റ് 3ഡി.എസ് നൽകുന്ന വിവരങ്ങളിലൂടെ സാധിക്കും. ജി.എസ്.എൽ.വിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം.

ലൈവ് വാര്‍ത്തകൾ
 

PREV
Read more Articles on
click me!

Recommended Stories

ഏറ്റവും അകലെയുള്ള സൂപ്പർമാസീവ് ബ്ലാക്ക് ഹോൾ കണ്ടെത്തി ജെയിംസ് വെബ് ടെലസ്‍കോപ്
സൂര്യനിൽ നിന്നും വൻ ജ്വാലകൾ പൊട്ടിപ്പുറപ്പെട്ടെന്ന് ഗവേഷക‍ർ