ISRO Deep Ocean Mission : സമുദ്രത്തിലേക്ക് 6000 മീറ്റര്‍ ആഴത്തില്‍ മനുഷ്യനെ അയക്കാന്‍ ഐഎസ്ആര്‍ഒ, സമുദ്രയാന്‍ !

By Web TeamFirst Published Dec 18, 2021, 11:12 PM IST
Highlights

ഇന്ത്യയുടെ ബഹിരാകാശ സംഘടനയായ ഇസ്രോ പുതിയൊരു പരീക്ഷണത്തിനൊരുങ്ങുന്നു. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യനെ എത്തിക്കാനാവുന്ന ഒരു പേടകം സൃഷ്ടിക്കുകയാണ് ലക്ഷ്യം

ഇന്ത്യയുടെ ബഹിരാകാശ സംഘടനയായ ഇസ്രോ പുതിയൊരു പരീക്ഷണത്തിനൊരുങ്ങുന്നു. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യനെ എത്തിക്കാനാവുന്ന ഒരു പേടകം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതായത്, 6,000 മീറ്റര്‍ ആഴത്തില്‍ സമുദ്രത്തിലേക്ക് മനുഷ്യനെ അയക്കുന്നതിനുള്ള ഒരു പ്രത്യേക ഗോളം വികസിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) മിഷന്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തി. ഗവണ്‍മെന്റിന്റെ 'ഡീപ് ഓഷ്യന്‍ മിഷന്റെ' ഭാഗമായിരിക്കും ഈ സംരംഭം. സമുദ്രങ്ങളുടെ ആഴമേറിയ ഭാഗങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഈ സബ്മെര്‍സിബിള്‍ ആയിരിക്കും.

സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എര്‍ത്ത് സയന്‍സസ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പ്രസ്താവിച്ച പദ്ധതി പ്രകാരം ഇതിന് 'സമുദ്രയാന്‍' എന്ന് പേരിട്ടു. സിംഗ് പറയുന്നതനുസരിച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി, 500 മീറ്റര്‍ ജലത്തിന്റെ റേറ്റിംഗിനായി ഒരു മനുഷ്യനെ ഉള്‍ക്കൊള്ളുന്ന സബ്മേഴ്സിബിള്‍ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തു. 6,000 മീറ്റര്‍ ജലത്തിന്റെ ആഴത്തിലുള്ള റേറ്റിംഗിനുള്ള മനുഷ്യനെ കയറ്റാവുന്ന ഒരു ടൈറ്റാനിയം അലോയ് പേഴ്സണല്‍ സ്ഫിയര്‍ വിക്രം സാരാഭായ് സ്പേസ് സെന്ററുമായി ചേര്‍ന്ന് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞു.

നിലവില്‍, 2024-ല്‍ ബഹിരാകാശത്തിലേക്കും സമുദ്രത്തിലേക്കും മനുഷ്യനെ ഉള്‍ക്കൊള്ളുന്ന ഒരു ദൗത്യത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. സമുദ്ര പര്യവേക്ഷണത്തിനായി ഇതുവരെ 4,100 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഭൂഗോളത്തിലെ ഭൂരിഭാഗം സമുദ്രങ്ങളും മനുഷ്യര്‍ പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുന്നു. ആഴമേറിയതും ഇരുണ്ടതുമായ സമുദ്രങ്ങളിലെ മര്‍ദ്ദം മനുഷ്യരെ നിമിഷം നേരം കൊണ്ട് ഇല്ലാതാക്കും. ലോകത്തിലെ സമുദ്രത്തിന്റെ 80 ശതമാനവും ഇതുവരെയും 'മാപ്പ് ചെയ്തിട്ടില്ല. 'മനുഷ്യര്‍ കണ്ടിട്ടില്ലാത്ത' ഈ അജ്ഞാതലോകത്തിലേക്കാവും സമുദ്രയാന്‍ ലക്ഷ്യമിടുക.

click me!