മൂന്ന് കൊല്ലത്തില്‍ കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ ഉണ്ടാക്കിയത് 6,289 കോടി

Published : Jul 24, 2019, 09:32 PM IST
മൂന്ന് കൊല്ലത്തില്‍ കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ ഉണ്ടാക്കിയത് 6,289 കോടി

Synopsis

ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ചോദ്യത്തിന് മറുപടിയായി ഈ കാര്യം സഭയെ അറിയിച്ചത്. 

ദില്ലി: കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയില്‍ ബഹിരാകാശത്തേക്ക് കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിലൂടെ മാത്രം ഐഎസ്ആര്‍ഒ വാണിജ്യ വിഭാഗം നേടിയത് 6,289 കോടി രൂപ. ഈ കാലയളവില്‍ ഐഎസ്ആര്‍ഒ 239 കൃത്രിമോപഗ്രഹങ്ങളാണ് ബഹിരാകാശത്ത് എത്തിച്ചത്. പാര്‍ലമെന്‍റില്‍ ബുധനാഴ്ചയാണ് ഈ കാര്യം സര്‍ക്കാര്‍ അറിയിച്ചത്.

ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ചോദ്യത്തിന് മറുപടിയായി ഈ കാര്യം സഭയെ അറിയിച്ചത്. സര്‍ക്കാര്‍ ബഹിരാകാശ വകുപ്പിന്‍റെ കീഴില്‍ ബഹിരാകാശ ഗവേഷണത്തിന്‍റെ വാണിജ്യ സാധ്യത കൂടുതല്‍ ഫലപ്രഥമായി മുതലാക്കുവാന്‍ ന്യൂ സ്പൈസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം 2019 മാര്‍ച്ച് 6 ന് ആരംഭിച്ചിട്ടുണ്ട്. 
 

PREV
click me!

Recommended Stories

ധ്രുവദീപ്‌തിയില്‍ മയങ്ങി ലോകം; കാരണമായത് 20 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കാറ്റ്
ആർട്ടിക് സമുദ്രത്തിന്‍റെ വലിപ്പം! ചൊവ്വയിൽ ഒരു പുരാതന സമുദ്രമുണ്ടായിരുന്നെന്ന് പുതിയ തെളിവുകൾ