വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ, നടപ്പായാല്‍ വന്‍ശക്തികള്‍ക്കൊപ്പം ഇന്ത്യ; മനുഷ്യനെ ബഹിരാകാശത്തെത്തിക്കും

By Web TeamFirst Published Sep 15, 2023, 9:21 PM IST
Highlights

അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണം നടക്കുമെന്ന് ഗഗൻയാൻ പ്രോജക്ട് ഡയറക്ടർ ആർ ഹട്ടൺ അന്താരാഷ്ട്ര ബഹിരാകാശ സമ്മേളനത്തിൽ പറഞ്ഞു.

ബെംഗളൂരു: ഇന്ത്യയുടെ കന്നി ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ആദ്യ പരീക്ഷണ പേടകം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഐഎസ്ആര്‍ഒ വിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. ഐഎസ്ആർഒയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗഗൻയാൻ പദ്ധതിയുടെ നാല് അബോർട്ട് ദൗത്യങ്ങളിൽ ആദ്യത്തേതായിരിക്കുമിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

ആദ്യത്തെ ടെസ്റ്റ് വെഹിക്കിൾ മിഷൻ, ടിവി-ഡി1, രണ്ടാമത്തെ ടെസ്റ്റ് വെഹിക്കിൾ മിഷൻ, ടിവി-ഡി2, ഗഗൻയാനിന്റെ ആദ്യത്തെ അൺക്രൂഡ് ദൗത്യം (എൽവിഎം3-ജി1) എന്നിവ പിന്നാലെയുണ്ടാകും. പരീക്ഷണ വാഹന ദൗത്യങ്ങളുടെ (TV-D3, D4) രണ്ടാം ശ്രേണിയും റോബോട്ടിക് പേലോഡോടുകൂടിയ LVM3-G2 ദൗത്യവുമാണ് അടുത്ത ഘട്ടത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പരീക്ഷണ പേടക വിക്ഷേപണത്തിന്‍റെയും അൺക്രൂഡ് ദൗത്യങ്ങളുടെയും ഫലത്തെ അടിസ്ഥാനമാക്കിയാണ് ക്രൂ (മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന) ദൗത്യം  ആസൂത്രണം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂ എസ്‌കേപ്പ് സംവിധാനം പരീക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ പരിഗണന.

അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണം നടക്കുമെന്ന് ഗഗൻയാൻ പ്രോജക്ട് ഡയറക്ടർ ആർ ഹട്ടൺ അന്താരാഷ്ട്ര ബഹിരാകാശ സമ്മേളനത്തിൽ പറഞ്ഞു. രണ്ടോ മൂന്നോ അംഗങ്ങളുള്ള ഒരു സംഘത്തെ ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ഒന്നോ മൂന്നോ ദിവസത്തെ ദൗത്യത്തിനായി കൊണ്ടുപോകാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ പ്രാപ്തി തെളിയിക്കുകയാണ് ഗഗൻയാൻ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  

Read More... ഉറക്കം കഴിയുന്നു, 14 ദിവസത്തെ ദീർഘനിദ്രക്ക് ശേഷം മിഴി തുറക്കാൻ ചന്ദ്രയാൻ, ഉറ്റുനോക്കി ഐഎസ്ആർഒയും ശാസ്ത്രലോകവും

ഐഎസ്ആർഒയുടെ ഹെവി ലിഫ്റ്റ് ലോഞ്ചറായ എൽവിഎം3 റോക്കറ്റാണ് ഗഗൻയാൻ ദൗത്യത്തിന്റെ വിക്ഷേപണ വാഹനമായി തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റിലാണ് ഇന്ത്യ ചന്ദ്രയാന്‍ 3 ദൗത്യം വിക്ഷേപിച്ചത്. അതിന് ശേഷം സൗരദൗത്യമായ ആദിത്യ എല്‍ വണ്ണും വിക്ഷേപിച്ചിരുന്നു. 

click me!