ബഹിരാകാശം തൊട്ട് തിരിച്ചെത്തി ലോക കോടീശ്വരന്‍ ജെഫ് ബെസോസും സംഘവും

By Web TeamFirst Published Jul 20, 2021, 7:36 PM IST
Highlights

സീറോ ഗ്രാവിറ്റിയില്‍ മിനുട്ടുകള്‍ തങ്ങിയ ശേഷമാണ് നാലുപേരും ഭൂമിയില്‍ തിരിച്ചെത്തിയത്. പുതിയ ചരിത്രങ്ങളാണ് ആമസോണ്‍ മുന്‍ മേധാവിയായ ബെസോസിന്‍റെ സംഘത്തിന് ലഭിച്ചത്. 

ടെക്സസ്: ബഹിരാകാശം തൊട്ട് തിരിച്ചെത്തി ലോക കോടീശ്വരന്‍ ജെഫ് ബെസോസും സംഘവും.  ഇന്ത്യൻ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് യുഎസിലെ വെസ്റ്റ് ടെക്സസ് സ്പേസ്പോർട്ടിലെ ലോഞ്ചിംഗ് പാഡില്‍ നിന്നും കുതിച്ചുയര്‍ന്നത്. പിന്നീട് 10 മിനിറ്റ് 21 സെക്കൻഡ് നീളുന്ന ദൗത്യം. അതില്‍ 7 മിനിറ്റ് 32–ാം സെക്കന്‍ഡിൽ ബഹിരാകാശത്തേക്ക് പോയ റോക്കറ്റ് തിരിച്ചെത്തി. പിന്നാലെ ബെസോസിനെയും സംഘത്തെയും ബഹിച്ച കാപ്സ്യൂള്‍ പരച്യൂട്ടിലേറി മണ്ണുതൊട്ടു.

സീറോ ഗ്രാവിറ്റിയില്‍ മിനുട്ടുകള്‍ തങ്ങിയ ശേഷമാണ് നാലുപേരും ഭൂമിയില്‍ തിരിച്ചെത്തിയത്. പുതിയ ചരിത്രങ്ങളാണ് ആമസോണ്‍ മുന്‍ മേധാവിയായ ബെസോസിന്‍റെ സംഘത്തിന് ലഭിച്ചത്. ആദ്യമായാണ്  പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘം ബഹിരാകാശം സ്പര്‍ശിച്ച് തിരിച്ചെത്തുന്നത് എന്നത് തന്നെയാണ് അതില്‍ പ്രധാനം. ഏറ്റവും പ്രായം കൂടി ബഹിരാകാശ യാത്രികനും ഈ സംഘത്തിലായിരുന്നു. ബഹിരാകാശ ടൂറിസം രംഗത്തെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ദൗത്യമാണ് ബെസോസും സംഘവും പൂര്‍ത്തിയാക്കിയത്. 

ബെസോസിന്‍റെ യാത്ര ഇങ്ങനെ

ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് 2000ത്തിൽ ജെഫ് ബെസോസ് ആരംഭിച്ച ബ്ലൂ ഒറിജിന്റെ ആദ്യയാത്രയാണ് ഇത്. നേരത്തെ ശതകോടീശ്വരൻ റിച്ചാര്‍ഡ് ബ്രാൻസൺ, തന്‍റെ കമ്പനിയായ വെര്‍ജിന്‍റെ എന്‍റ്ലിക്കയുടെ യൂണിറ്റി വാഹനത്തില്‍ ബഹിരാകാശത്തേക്ക് പോയി മടങ്ങി വന്നതിന് പിന്നാലെയുള്ള ബെസോസിന്‍റെ യാത്ര ഈ രംഗത്ത് വരാന്‍ പോകുന്ന വന്‍ മത്സരത്തിന്‍റെ കൂടി സൂചനയാണ്. 

click me!