മലയാളി വേരുള്ള അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക്, യാത്ര അടുത്ത വർഷം, എട്ട് മാസം നിലയത്തിൽ തങ്ങും

Published : Jul 02, 2025, 01:54 AM IST
Anil Menon, Anna Menon

Synopsis

ബഹിരാകാശയാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരോടൊപ്പം റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 ബഹിരാകാശ പേടകത്തിലായിരിക്കും യാത്രയെന്ന് നാസ അറിയിച്ചു.

ന്യൂയോർക്ക്: മലയാളി വേരുകളുള്ള ബഹിരാകാശ സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. അനിൽ മേനോൻ 2026 ജൂണിൽ നിലയത്തിലേക്ക് പുറപ്പെടും. റഷ്യയുടെ സോയൂസ് പേടകത്തിലാകും യാത്ര. 8 മാസം നിലയത്തിൽ ചിലവഴിക്കും. 2021ലാണ് അനിൽ നാസയുടെ ബഹിരാ​കാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെട്ടത്. അനിലിന്റെ അച്ഛൻ മാധവ് മേനോൻ മലയാളിയും അമ്മ യുക്രൈൻ സ്വദേശിയുമാണ്. അനിൽ ദീർഘ കാലം അമേരിക്കൻ വ്യോമസേനയിൽ ജോലി ചെയ്തു. പിന്നീട് സ്‌പേസ് എക്സിൽ ഫ്‌ളൈറ്റ് സർജൻ ആയി. ഭാര്യ അന്ന മേനോൻ സ്‌പേസ് എക്സിൽ ലീഡ് സ്പെയ്സ് ഓപ്പറേഷൻസ് എൻജിനീയറും ബഹിരാകാശ സഞ്ചാരിയുമാണ്. 

ബഹിരാകാശയാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരോടൊപ്പം റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 ബഹിരാകാശ പേടകത്തിലായിരിക്കും യാത്രയെന്ന് നാസ അറിയിച്ചു. കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്നായിരിക്കും വിക്ഷേപണം. ഭാര്യ അന്ന മേനോൻ കഴിഞ്ഞ വർഷം ഒരു സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യത്തിൽ പങ്കെടുത്തിരുന്നു. 

അനിൽമേനോനും സ്‌പേസ് എക്‌സിൽ ജോലി ചെയ്തിട്ടുണ്ട്. 2024-ൽ മേനോൻ 23-ാമത് ബഹിരാകാശയാത്രിക ക്ലാസിൽ നിന്ന് ബിരുദം നേടി. പരിശീലനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം തന്റെ ആദ്യത്തെ ബഹിരാകാശ നിലയ ദൗത്യത്തിനായി തയ്യാറെടുക്കാൻ തുടങ്ങി. യുഎസിലെ മിനിയാപൊളിസിൽ ജനിച്ചു വളർന്ന അനിൽ എമർജൻസി മെഡിസിൻ ഫിസിഷ്യൻ, മെക്കാനിക്കൽ എഞ്ചിനീയർ, യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പേസ് ഫോഴ്സിൽ കേണൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 

മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലുള്ള ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദവും നേടിയിട്ടുണ്ട്. സ്റ്റാൻഫോർഡിലും ഗാൽവെസ്റ്റണിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ചിലും അദ്ദേഹം തന്റെ എമർജൻസി മെഡിസിൻ, എയ്‌റോസ്‌പേസ് മെഡിസിൻ റെസിഡൻസി പൂർത്തിയാക്കി.

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ