മണ്‍സൂണ്‍ അവസാനിച്ചു; കേരളത്തില്‍ 13% അധിക മഴ; ഏറ്റവും കൂടുതല്‍ ഈ ജില്ലകളില്‍

By Web TeamFirst Published Oct 1, 2019, 10:30 AM IST
Highlights

പാലക്കാട്‌ ജില്ലയിൽ ആണ് ശരാശരിയേക്കാൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ശരാശരിയുടെ 39% അധികം. കോഴിക്കോട് 34% അധികം മഴ ലഭിച്ചപ്പോൾ തിരുവനന്തപുരം 20% അധിക മഴ ലഭിച്ചു. ഇടുക്കി ജില്ലയിൽ 11% കുറവ് വയനാട് 6% കുറവ്.

തിരുവനന്തപുരം: 2019 ലെ കാലവർഷം ഔദ്യോഗികമായി അവസാനിക്കുബോൾ കേരളത്തിൽ ഇത്തവണ 13% അധിക മഴ. കേരളത്തിൽ ജൂൺ -സെപ്റ്റംബർ വരെ ലഭിച്ചത് 2310.2 മില്ലിമീറ്റർ. ശരാശരി 2049.2 മില്ലിമീറ്റർ. കോഴിക്കോട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ 3466.6 മില്ലിമീറ്റർ. തൊട്ടടുത്തു 3417.6 മില്ലിമീറ്റർ ലഭിച്ച കാസറഗോഡ്.

എന്നാൽ പാലക്കാട്‌ ജില്ലയിൽ ആണ് ശരാശരിയേക്കാൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ശരാശരിയുടെ 39% അധികം. കോഴിക്കോട് 34% അധികം മഴ ലഭിച്ചപ്പോൾ തിരുവനന്തപുരം 20% അധിക മഴ ലഭിച്ചു. ഇടുക്കി ജില്ലയിൽ 11% കുറവ് വയനാട് 6% കുറവ്.

ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരേയ്ക്കൽ കാലയളവിൽ പെയ്ത മഴ ആണ് കാലവർഷ മഴയായി കണക്കാക്കുന്നത്. 2018 കേരളത്തിൽ 2515മില്ലിമീറ്റർ മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്. ഇത്തവണ ഇത് 2310 മില്ലിമീറ്ററാണ്. 

വടക്കൻ ജില്ലകളായ കാസറഗോഡ് കണ്ണൂർ കോഴിക്കോട് ഒപ്പം തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ 2018 നേക്കാൾ മഴ 2019 കാലവര്‍ഷത്തിലാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച ഇടുക്കിയിൽ ഇത്തവണ ഏറ്റവും കുറവ് 11% കുറവാണ് ലഭിച്ചത്.

ഇതേ സമയം 2019 കാലവർഷ കലണ്ടർ അവസാനിച്ചപ്പോൾ രാജ്യത്തു കാലവർഷം 10% അധികമാണ്. ഇത്തവണ രാജ്യത്തു ലഭിച്ചത് 968.3 മില്ലിമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും മികച്ച കാലവര്‍ഷങ്ങളില്‍ ഒന്നാണ് 2019. 1994 ലഭിച്ച 987.മില്ലിമീറ്റർ മഴക്ക് ശേഷം 2019 ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

വിവരങ്ങള്‍ കടപ്പാട് - രാജീവൻ എരിക്കുളം

click me!