വേഗം മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്ററിലേറെ; ആ ബഹിരാകാശ വസ്‌തു എന്ത്? കണ്ണുതള്ളി ശാസ്ത്രലോകം

Published : Aug 22, 2024, 01:08 PM ISTUpdated : Aug 22, 2024, 01:11 PM IST
വേഗം മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്ററിലേറെ; ആ ബഹിരാകാശ വസ്‌തു എന്ത്? കണ്ണുതള്ളി ശാസ്ത്രലോകം

Synopsis

മണിക്കൂറില്‍ 10 ലക്ഷം മൈല്‍ വേഗം അഥവാ 16 ലക്ഷം കിലോമീറ്ററിലേറെ വേഗം എന്നത് മനുഷ്യന്‍റെ ഭാവനകള്‍ക്കും അപ്പുറമാണ്

വാഷിംഗ്‌ടണ്‍: മണിക്കൂറില്‍ 10 ലക്ഷം മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബഹിരാകാശ വസ്‌തുവിനെ കണ്ടെത്തിയതിന്‍റെ ഞെട്ടലില്‍ ശാസ്ത്രലോകം. ഇതൊരു വാല്‍നക്ഷത്രമാണോ ഛിന്നഗ്രഹമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് സ്ഥിരീകരിക്കാനാവാതെ കുഴങ്ങിയിരിക്കുകയാണ് ഗവേഷകര്‍.

മണിക്കൂറില്‍ 10 ലക്ഷം മൈല്‍ വേഗം (16 ലക്ഷം കിലോമീറ്ററിലേറെ വേഗം) എന്നത് മനുഷ്യന്‍റെ ഭാവനകള്‍ക്കും അപ്പുറമാണ്. നാസയുടെ പ്ലാനറ്റ് 9 പ്രൊജക്‌ടിന്‍റെ ഭാഗമായ സിറ്റിസണ്‍ സയന്‍റിസ്റ്റുകളാണ് ഈ അത്ഭുത കണ്ടുപിടുത്തത്തിന് പിന്നില്‍. ഈ അത്ഭുത വസ്‌തുവിന് "CWISE J1249" എന്നാണ് ഇപ്പോള്‍ പേരിട്ടിരിക്കുന്നത്. CWISE J1249 സൃഷ്ടിച്ചിരിക്കുന്ന ആകാംക്ഷ വിവരണാതീതമാണ് എന്ന് ജര്‍മനിയില്‍ നിന്നുള്ള ഗവേഷകനായ കബ്‌ടാനിക് പറയുന്നു. അവിശ്വസനീയ വേഗത്തില്‍ ഈ ബഹിരാകാശ വസ്‌തു ചലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ വ്യഗ്രത കാണിച്ചതായും കബ്‌ടാനിക് പറഞ്ഞു. 

CWISE J1249 മണിക്കൂറില്‍ 10 ലക്ഷം മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്നതായാണ് നാസയുടെ കണക്കുകൂട്ടല്‍. അതേസമയം കുറഞ്ഞ മാസ് ആണ് ഇതിന് അനുമാനിക്കുന്നത്. അതിനാല്‍തന്നെ ഏത് തരം ആകാശ വസ്‌തുവാണ് ഇതെന്ന നിഗമനത്തിലേക്ക് ഇപ്പോള്‍ എത്താന്‍ പ്ലാനറ്റ് 9നിലെ ഗവേഷകര്‍ക്ക് കഴിയുന്നില്ല. തവിട്ടു കുള്ളൻ (brown dwarf) അവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്തായാലും ശാസ്ത്രലോകത്ത് വലിയ ആശ്ചര്യമാണ് CWISE J1249" സൃഷ്‌ടിച്ചിരിക്കുന്നത്. 

Read more: മടക്കയാത്ര എളുപ്പമല്ല, സുനിത വില്യംസിന് മൂന്നില്‍ മൂന്ന് വെല്ലുവിളി; 96 മണിക്കൂര്‍ ഓക്‌സിജന്‍ വലിയ തലവേദന    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ