'ഹായ്, ഇത് ഞാനാണ്'; 2000 കോടി കിലോമീറ്റർ ദൂരത്ത് നിന്ന് നാസയിലേക്കൊരു സന്ദേശം,  വോയേജർ 1 ഇപ്പോഴും ആക്ടീവ്

Published : Apr 24, 2024, 09:59 AM ISTUpdated : Apr 24, 2024, 10:18 AM IST
'ഹായ്, ഇത് ഞാനാണ്'; 2000 കോടി കിലോമീറ്റർ ദൂരത്ത് നിന്ന് നാസയിലേക്കൊരു സന്ദേശം,  വോയേജർ 1 ഇപ്പോഴും ആക്ടീവ്

Synopsis

1977-ൽ വിക്ഷേപിച്ച വോയേജർ 1, 2012-ൽ, ഇൻ്റർസ്റ്റെല്ലാർ മീഡിയത്തിലേക്ക് പ്രവേശിച്ച മനുഷ്യരാശിയിലെ ആദ്യത്തെ ബഹിരാകാശ പേടകമാണ്.

ന്യൂയോർക്ക്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വൊയേജർ-1ൽ നിന്ന നാസയിലേക്ക് സന്ദേശമെത്തി. ഭൂമിയിൽ നിന്നുള്ള ഏറ്റവും ദൂരെയുള്ള ബഹിരാകാശ പേടകമാണ് വൊയേജർ. കഴിഞ്ഞ നവംബറിൽ പേടകത്തിൽ നിന്ന് സന്ദേശം വരുന്നത് അവസാനിച്ചിരുന്നു. പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ള മനുഷ്യനിർമിത വസ്തുവാണ് എഎസ്എയുടെ വോയേജർ 1 പേടകം. മാസങ്ങൾ നീണ്ട പരിശ്രമത്തെ തുടർന്ന് വൊയേജറിൽ നിന്ന് ഉപയോഗയോഗ്യമായ വിവരങ്ങൾ എത്തിയെന്ന് യുഎസ് ബഹിരാകാശ ഏജൻസി തിങ്കളാഴ്ച അറിയിച്ചു. വോയേജർ 1 ബഹിരാകാശ പേടകം അതിൻ്റെ ഓൺബോർഡ് എഞ്ചിനീയറിംഗ് സിസ്റ്റങ്ങളുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് ഉപയോഗയോഗ്യമായ ഡാറ്റ തിരികെ നൽകിയെന്നും നാസ അറിയിച്ചു.

Read More.... കടൽത്തീരത്ത് 11കാരി കണ്ടെത്തിയത് അപൂർവ വസ്തു; പരിശോധനയിൽ തെളിഞ്ഞത് തിമിം​ഗലത്തേക്കാൾ വലിയ ജന്തുവിന്റെ ഫോസിൽ

1977-ൽ വിക്ഷേപിച്ച വോയേജർ 1, 2012-ൽ, ഇൻ്റർസ്റ്റെല്ലാർ മീഡിയത്തിലേക്ക് പ്രവേശിച്ച മനുഷ്യരാശിയിലെ ആദ്യത്തെ ബഹിരാകാശ പേടകമാണ്. നിലവിൽ ഭൂമിയിൽ നിന്ന് 15 ബില്യൺ മൈലുകൾ അകലെയാണ്. ഭൂമിയിൽ നിന്ന് അയച്ച സന്ദേശങ്ങൾ പേടകത്തിലെത്താൻ ഏകദേശം 22.5 മണിക്കൂർ എടുക്കും. പിന്നാലെ അയച്ച വോയേജർ 2, 2018-ൽ സൗരയൂഥത്തിന് പുറത്തെത്തി. 2025ഓടെ ഇന്ധനക്ഷമത അവസാനിക്കുമെങ്കിലും ആകാശഗംഗയിൽ തുടരും.

 

PREV
Read more Articles on
click me!

Recommended Stories

എൻസെലാഡസിന്റെ ഉപരിതലത്തിന് താഴെയുള്ള സമുദ്രത്തിൽ ജൈവ തന്മാത്രകൾ, ഭൂമിക്ക് പുറത്ത് ജീവൻ?
കുതിപ്പ് തുടങ്ങി ഒരു മിനിറ്റിന് ശേഷം അഗ്നിഗോളം; ഇന്നോസ്‌പേസിന്‍റെ കന്നി റോക്കറ്റ് വിക്ഷേപണം പരാജയം